നമുക്കെന്താണോ സൗകര്യപ്രദം അതാണ് നമ്മുടെ ബ്യുട്ടി

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശോഭന. വർഷങ്ങൾ കൊണ്ട് സിനിമയിൽ തിളങ്ങി നിൽക്കുന്ന താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം ഭാഗമായിരിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ശോഭന മലയാളം തമിഴിൽ തെലുങ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിരുന്നു. ഒരു സമയത്ത് ശോഭന ഇല്ലാത്ത സിനിമകൾ ചുരുക്കം ആയിരുന്നു എന്ന് തന്നെ പറയാം. സെറ്റിൽ നിന്ന് സെറ്റിലേക്ക് ആയിരുന്നു ശോഭനയുടെ യാത്ര. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതോടെ ശോഭനയും ഹിറ്റ് നായികയായി തിളങ്ങിയിരുന്നു. മണിച്ചിത്രത്താഴ് ആയിരുന്നു ശോഭനയുടെ കരിയറിലെ മികച്ച ചിത്രമായി ഇന്നും അറിയപ്പെടുന്നത്. മികച്ച ഒരു നർത്തകി കൂടിയായ ശോഭനയ്ക്ക് തന്റെ അഭിനേത്രി എന്ന കഴിവും നർത്തകി എന്ന കഴിവും ഒരു പോലെ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവെക്കാൻ ഈ ഒരൊറ്റ ചിത്രത്തിൽ കൂടി കഴിഞ്ഞു.

വലിയ പ്രശംസയാണ് ചിത്രത്തിലെ അഭിനയത്തിന് ശോഭനയ്ക്ക് ലഭിച്ചത്. ചിത്രം പല ഭാഷകളിലും റീമേക്ക് ചെയ്തു എങ്കിലും ശോഭനയെ പോലെ മികച്ച അഭിനയം മറ്റൊരു താരത്തിനും കാഴ്ച വെക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. എന്നാൽ സിനിമയിൽ തിളങ്ങി നിന്ന സമയത്ത് ആണ് താരം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുന്നതും നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. അഭിനയത്തിൽ നിന്നു വിട്ട് നിന്നപ്പോഴും ശോഭന തന്റെ നൃത്ത വിദ്യാലയവും സ്റ്റേജ് പ്രോഗ്രാമുകളും ഒക്കെയായി പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. അവ എല്ലാം തന്നെ വലിയ രീതിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ശോഭന ഒരു പരുപാടിയിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

ഫാഷനെ കുറിച്ചാണ് ശോഭന പറയുന്നത്. താരത്തിന്റെ വാക്കുകൾഇങ്ങനെ , പലരും സ്ത്രീകൾ എന്ന് പറഞ്ഞാൽ സൗന്ദര്യം മാത്രമാണ് എന്നാണ് വിചാരിച്ചിരിക്കുന്നത്. നമ്മുടെ സ്വഭാവം ആണ് നമ്മുടെ ബ്യുട്ടി ആയി കാണുന്നത്. നമ്മളെല്ലാവരും ഫാഷൻ മാസികകൾ നോക്കും, ബ്ലൗസിന്റെ ഡിസൈൻ നോക്കും. അതൊക്കെ നോക്കിയിട്ട് നമ്മൾക്ക് എന്താണോ കംഫർട്ട് ആയി തോന്നുന്നത്, അത് നമ്മൾ തിരഞ്ഞെടുക്കും. കാരണം അതാണ് നമ്മുടെ ബ്യുട്ടി. ഞാൻ ഇട്ടിരിക്കുന്ന ഈ ചെരുപ്പിന് 250 രൂപയാണ് വില. അതിന്റെ ബ്യുട്ടിയിൽ ആണ് ഞാൻ കംഫർട്ട് ആയിട്ടുള്ളത്. വിലയിൽ അല്ല. അത് പോലെ തന്നെയാണ് നമ്മുടെ ഓരോരുത്തരുടെയും സ്വഭാവം എന്നും ശോഭന പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

Devika Rahul