ആസിഫ് അലി നായകനായി എത്തുന്ന പുതിയ സിനിമയാണ് ‘എ രഞ്ജിത്ത് സിനിമ’. നിഷാന്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.ആസിഫ് അലിയെ കൂടാതെ സൈജുകുറുപ്പ്, ആൻസൺ പോൾ,രഞ്ജി പണിക്കർ, നമിത പ്രമോദ്,ഹന്നാ റെജി കോശി, ജൂവൽ മേരി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ.
കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാൻറിക് ത്രില്ലർ ആണ് എ രഞ്ജിത്ത് സിനിമ. രഞ്ജിത്ത് എന്ന വ്യക്തിയുടെ ജീവിതത്തിൽ അവിചാരിതമായുണ്ടാകുന്ന മാനസികാഘാതവും അതിനെ തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. ചിത്രത്തിൻ ആസിഫ് അലി രഞ്ജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഹരിശ്രീഅശോകൻ,അജു വർഗീസ്, ബാലചന്ദ്രൻ ചുള്ളിക്കാട്, കോട്ടയംരമേശ് ,ജയകൃഷ്ണൻ,മുകുന്ദൻ,കൃഷ്ണ,കലാഭവൻ നവാസ്, സുനിൽ സുഖദ, ജോർഡി ഈരാറ്റുപേട്ട,സബിത ആനന്ദ്,ശോഭ മോഹനൻ,,പൂജപ്പുര രാധാകൃഷ്ണൻ എന്നിവരാണ മറ്റ് അഭിനേതാക്കൾ. നവാഗതനായ മിഥുൻ അശോകനാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സുനോജ് വേലായുധൻ, കുഞ്ഞുണ്ണി എസ് കുമാർ എന്നിവർ നിർവ്വഹിക്കുന്നു. ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിഷാദ് പീച്ചിയാണ് എ രഞ്ജിത്ത് സിനിമ നിർമ്മിക്കുന്നത്.