വിനീത് ശ്രീനിവാസന്റെ ‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്‌സ്’ ജനുവരി ഒന്നിന് ഓടിടിയിലെത്തും

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രമാണ് മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്‌സ്.ക്രൈം ഡ്രാമ ഗണത്തിൽപ്പെടുന്ന മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്‌സിൽ വിനീത് ശ്രീനിവാസൻ മുകുന്ദൻ ഉണ്ണി എന്ന അഭിഭാഷകനായി എത്തുന്നു.ഈ വർഷം…

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രമാണ് മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്‌സ്.ക്രൈം ഡ്രാമ ഗണത്തിൽപ്പെടുന്ന മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്‌സിൽ വിനീത് ശ്രീനിവാസൻ മുകുന്ദൻ ഉണ്ണി എന്ന അഭിഭാഷകനായി എത്തുന്നു.ഈ വർഷം തിയറ്ററുകളിലും മികച്ച അഭിപ്രായം നേടിയ സിനിമകളിലൊന്നായിരുന്നു ഇത്.


മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്‌സ് ജനുവരി ഒന്നിന് ഓടിടിയിലെത്തും. സിനിമ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.. നവംബർ 11 നാണ് സിനിമ റിലീസ് ചെയ്തത്. സംവിധായകൻ അഭിനവ് സുന്ദർ നായകും വിമൽ ഗോപാലകൃഷ്ണനും ചേർന്നാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, ജഗദീഷ്,, ആർഷ ചാന്ദിനി ബൈജു, തൻവി റാം,നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണൻ, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, സുധീഷ്, വിജയൻ കാരന്തൂർ ,എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് നിർമ്മിച്ചത്