ഞാനും എന്റെ രാജകുമാരനും ; മകനൊപ്പമുള്ള ചിത്രങ്ങളുമായി ശ്രേയ ഘോഷാൽ

ശബ്ദ മാധുര്യം കൊണ്ട് ഇന്ത്യൻ സിനിമാപ്രേമികളെ ഒന്നടങ്കം കയ്യിലെടുത്ത താരമാണ് ശ്രേയ ഘോഷാൽ. മലയാളം മുതലുള്ള ന്തെനിന്ദ്യൻ ഭാഷകളിലും നോർത്ത് ഇന്ത്യൻ ഭാഷകളിലും ഒട്ടേറെ ഗാനങ്ങൾ ആലപിച്ച താരം ദേവദാസ് എന്ന ഹിറ്റ് ചലച്ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. തന്റെ ബാല്യകാല സുഹൃത്തിനെയാണ് ശ്രേയ വിവാഹം കഴിച്ചത്. കഴിഞ്ഞ മെയിലാണ് ഇരുവർക്കും ഒരു പൊന്നോമന ജനിച്ചത്. മകന്റെ വിശേഷങ്ങളുമായി താരം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. ഇന്നിപ്പോൾ ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളുമായി ആണ് ശ്രേയ എത്തിയത്. മകന്‍ ദേവ്യനൊപ്പമുള്ള പുതിയ ചിത്രമാണ് ശ്രേയ പങ്കുവെച്ചിരിക്കുന്നത്. ഒരോ നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. ‘ഞാനും എന്റെ രാജകുമാരനും’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.ഒപ്പം തന്നെ ഭർത്താവ് ശിലാദിത്യയ്ക്കും കുഞ്ഞിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ശ്രേയ കുറിച്ചത് ഇങ്ങനെയായിരുന്നു.”ഭര്‍ത്താവ് ശിലാദിത്യയും അച്ഛനും അമ്മയും ഞാനും ചേര്‍ന്ന് വീട്ടില്‍ പ്രത്യേക പൂജ നടത്തി. വീട് മുഴുവന്‍ ദീപങ്ങള്‍ തെളിയിക്കുകയും ചെയ്തു. അമ്മയായതിനു ശേഷമുള്ള തന്റെ ആദ്യത്തെ ദീപാവലിയാണ്. ദേവ്യാന്‍ ആദ്യമായാണ് ഇങ്ങനെ ആഘോഷിക്കുന്നത്.” മികച്ച അഭിപ്രായമാണ് താരത്തിന്റെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.