ശ്രദ്ധിച്ചില്ലെങ്കിൽ കൈവിട്ട് പോകുമായിരുന്നു, സിബി മലയിൽ

നിരവധി ആരാധകരെ വളരെ ചെറിയ പ്രായത്തിൽ തന്നെ സ്വന്തമാക്കിയ താരമാണ് കാളിദാസ് ജയറാം. ബാൽതാരമായിട്ട് ആണ് കാളിദാസ് സിനിമയിലേക്ക് തുടക്കം കുറിച്ചത്. വളരെ ചെറിയ പ്രായത്തിൽ തന്നെ തന്റെ അഭിനയ മികവ് തെളിയിക്കാനും താരത്തിന് കഴിഞിജു. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിൽ ജയറാമിന്റെ മകനായി തന്നെയാണ് കാളിദാസ് അഭിനയിച്ചത്. റിയൽ ലൈഫിലും റീൽ ലൈഫിലും അച്ഛനും മകനുമായി അഭിനയിച്ച ചുരുക്കം ചില നടന്മാർ ആണ് കാളിദാസും ജയറാമും. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. ഒന്ന് രണ്ടു ചിത്രത്തിൽ ബാലതാരമായി എത്തിയ ശേഷം കാളിദാസ് അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.

പഠനം പൂർത്തിയാക്കിയതിന് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവും താരം നടത്തിയിരുന്നു. ഇപ്പോഴിത കാളിദാസ് ജയറാം സിനിമയിലേക്ക് വന്നതിനെ കുറിച്ച് പറയുകയാണ് സിബി മലയിൽ. രണ്ടാമത് ഒരു കുട്ടിയുണ്ടാകുമ്പോൾ ആദ്യ കുട്ടിക്ക് ഉണ്ടാകുന്ന ചിന്തകളാണ് ചിത്രം പറയുന്നത്. പ്രേം പ്രകാശ് ആണ് എന്നോട് ചിത്രത്തിന്റെ കഥ പറയുന്നത്. ചിത്രത്തിൽ കുട്ടി താരമായി കാളിദാസ് അഭിനയിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നു. നായികയായി ജ്യോതിര്മയിയെയും തീരുമാനിച്ചു. വളരെ ഏറെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരു കഥ കൂടിയായിരുന്നു ചിത്രത്തിന്റേത്.

സൂക്ഷിച്ഛ് കൈകാര്യം ചെയ്യേണ്ട ഒരു വിഷമായിരുന്നു ഇത്. ജയറാമും കാളിദാസും ആയിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ ഉള്ളത്. അത് കൊണ്ട് തന്നെ മാളവികയും പാർവതിയും മിക്ക ദിവസവും ലൊക്കേഷനിൽ എത്തിയിരുന്നു. ജയറാം വളരെ മനോഹരമായിട്ടാണ് കാളിദാസിനെ ഗൈഡ് ചെയ്തത്. അത് ചിത്രത്തിന് വളരെ ഉപകാരപ്പെട്ടു എന്നും സിബി മലയിൽ പറയുന്നു.