കമൽ ഹാസനെയോ , രജിനിയെയോ നിരഞ്ജൻ എന്ന കഥപാത്രം ഏൽപ്പിക്കാമെന്നു ചിന്തിച്ചു എന്നാൽ മോഹൻലാലിലേക്ക് എത്തപെട്ടു അതിനൊരു കാരണം ഉണ്ട്, സിബി മലയിൽ 

‘സമ്മർ ഇൻ ബത്‌ലേഹം’ എന്ന ചിത്രത്തിൽ നിരഞ്ജൻ എന്ന കഥപാത്ര൦ മോഹൻലാലിലേക്ക് എത്തപ്പെട്ട കാരണത്തെ കുറിച്ച് സംവിധായകൻ സിബി മലയിൽ പറഞ്ഞ കാര്യങ്ങൾ ആണ്  കൂടുതൽ ശ്രെധ ആകുന്നത്. നിരഞ്ജൻ എന്ന കഥപാത്രം അവതരിപ്പിക്കാൻ ചിത്രത്തിലെ മറ്റു നടന്മാരായ ജയറാമിനെയും, സുരേഷ് ഗോപിയേക്കാളും മുൻപന്തിയിൽ ഉള്ള ഒരാൾ തന്നെ വേണമായിരുന്നു, അതിനു വേണ്ടി ആദ്യം മനസിൽ എത്തിയത് കമൽ ഹാസനും, രജനി കാന്തും,

കാരണം എന്റെ മനസിൽ സിനിമയിലെ രണ്ടു നടന്മാരെക്കാൾ മികച്ച ഒരു നടൻ ആകണം നിരഞ്ജൻ ,കാരണം ചിത്രത്തിലെ മഞ്ജു അവതരിപ്പിച്ച അഭിരാമി എന്ന കഥപാത്രം ഒരുപാടു നിഗൂഢതകൾ ഒളിഞിരിക്കുന്ന ആളാണ് , ആ നിഗൂഢതയുടെ ആയുധം നിരഞ്ജൻ അപ്പോൾ ആ കഥാപാത്രവും അതുപോലെയുള്ള നടൻ ആകണമല്ലോ സിബി പറയുന്നു.

പിന്നീട ചിന്തിച്ചപ്പോൾ അതിനു ഉചിതം മോഹൻലാൽ ഉണ്ടല്ലോ എന്ന്, പിന്നീട് നിരഞ്ജൻ മോഹൻലാലായാൽ മതി എന്ന് ഉറപ്പിച്ചു, അപ്പോൾ ജയറാം, സുരേഷ് ഗോപിയേക്കാൾ മികവും നിരഞ്ജൻ എന്ന ശക്തമായ കഥാപാത്രം എല്ലാം ഓക്കേ ആണ് മോഹൻലാൽ, അങ്ങനെയാണ് സമ്മർ ഇൻ ബത്‌ലേഹമിൽ നിരഞ്ജനായി മോഹൻലാൽ എത്തപ്പെട്ടത് സിബി പറയുന്നു.