തനിക്ക് അങ്ങനൊരു കഴിവില്ല! എന്നാൽ കഥപാത്രം നോക്കാറുണ്ട്, അങ്ങനെയാണ് ‘ദൃശ്യം’ തെരെഞ്ഞെടുത്തത്; സിദ്ദിഖ് 

മലയാള സിനിമയിൽ വെത്യസ്ത കഥാപാത്രം ചെയ്യുന്നതിൽ അഗ്രഗണ്യൻ ആണ് നടൻ സിദ്ദിഖ്, എന്നാൽ തനിക്ക് ഒരു സിനിമ ചെയുമ്പോൾ ആ സിനിമ വിജയിക്കുമോ ഇല്ലയോ എന്ന് പറയാൻ കഴിയില്ല, അങ്ങനൊരു കഴിവ് തനിക്കില്ല നടൻ സിദ്ധിഖ് പറയുന്നു, എന്നാൽ താൻ സിനിമ തെരെഞ്ഞെടുക്കുന്നത് കഥപാത്രങ്ങളെ നോക്കിയാണ്, അങ്ങനെ കഥപാത്രം നോക്കി ചെയ്യ്‌ത ചിത്രമാണ് ദൃശ്യം സിദ്ധിഖ് പറയുന്നു

ദൃശ്യത്തിന്റെ ക്ലൈമാക്സ് ആയിരുന്നു എന്നെ ഒരുപാട് ആകർഷിച്ചത്. ഒരു ചെറിയ സീൻ ആണെങ്കിൽ പോലും അതെന്റെ മനസിന് കീഴ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ ആ കഥാപാത്രം ചെയ്യാൻ തയ്യാറാകും. ഇപ്പോൾ ദൃശ്യത്തിൽ ഐ പി എസ്  ഗീത പ്രഭാകറിന്റെ ഭർത്താവാണ് താൻ എന്നാൽ അവിടെ പ്രാധാന്യം ഗീത ഐ പി എസ്  നെ ആണ്

പക്ഷെ എനിക്ക് ആ കഥപാത്രം ഒരുപാട് ഇഷ്ടപ്പെട്ടു അതുപോലെയാണ് ജീത്തുവും പറഞ്ഞത്, അവിടെ പ്രധാന്യം അല്ല ഇക്കയെ മാത്രം മതി ആ വേഷത്തിന് എന്നാണ്, സിനിമയുടെ ക്ലൈമാക്സ് സീനിൽ മോഹൻലാലിനോട് ഒരു ചോദ്യം താൻ ചോദിക്കുന്നുണ്ട്, എന്റെ മകനെ എന്താണ് സംഭവിച്ചതെന്ന്, ആ ഒരു കാര്യം എന്നെ ഒരുപാട് ആകർഷിച്ചിരുന്നു, എനിക്ക് സിനിമ നന്നാകണം സിദ്ധിഖ് പറയുന്നു