Categories: Film News

ഉപ്പയുടെ വേർപാട് താങ്ങാനുള്ള കഴിവ് ആ കുഞ്ഞിന് ദൈവം കൊടുക്കട്ടെ

അപ്രതീക്ഷിതമായാണ് സംവിധായകൻ സിദ്ധിഖിനെ തേടി മരണം എത്തിയത്. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു താരം. അസുഖത്തിൽ നിന്ന് സുഖം പ്രാപിക്കവേ ആണ് താരത്തിന് അപ്രതീക്ഷിതമായി ഹിർദയാഘാതം ഉണ്ടാകുന്നത്. ഒടുവിൽ താരം മരണത്തിൽ കീഴടങ്ങുകയായിരുന്നു. മലയാള സിനിമയ്ക് ഒരു വലിയ നഷ്ട്ടം തന്നെയാണ് സിദ്ധിഖിന്റെ വേർപാടോട് കൂടി ഉണ്ടായത്. സിദ്ധിഖിന്റെ മരണത്തോടെ ആകെ തളർന്നു നിൽക്കുന്ന ലാലിനെ ആണ് ആരടാകാർ കണ്ടത്. സിദ്ധിഖും ലാലും ഒരുമിച്ച് സിനിമകൾ ചെയ്താണ് മലയാള സിനിമ രംഗത്തേക്ക് കടന്നു വരുന്നത്.

ഇരുവരും സംവിധായകൻ ഫാസിലിന്റെ അസ്സിസ്റ്റന്റുകൾ ആയിരുന്നു. ഇരുവരും ഒന്നിച്ച് ചെയ്ത ചിത്രങ്ങൾ എല്ലാം ഹിറ്റ് ആയിരുന്നു. അങ്ങനെ വിജയക്കൊടി പറത്തി നിൽക്കുന്ന സമയത്ത് ആണ് ഇരുവരും സ്വതന്ത്ര സംവിധായകർ ആകുന്നത്. എങ്കിലും ഇരുവരും തങ്ങളുടെ സൗഹൃതതിന് കോട്ടം തട്ടാതെ നോക്കിയിരുന്നു. സിദ്ധിഖിന് തന്റെ ജീവിതത്തിൽ ഒരു ദുഃഖം ഉണ്ടായിരുന്നത് തന്റെ മകളെ കുറിച്ച് ഓർത്തായിരുന്നു. മൂന്ന് പെണ്മക്കൾ ആയിരുന്നു സിദ്ധിഖിന് ഉണ്ടായിരുന്നത്. എന്നാൽ ഇളയ മകൾക്ക് സെറിബ്രൽ പാൾസി എന്ന രോഗം ആയിരുന്നു. മോളുടെ ഈ രോഗത്തെ കുറിച്ച് സിദ്ധിഖ് വളരെ കുറച്ച് അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിരുന്നു.

എന്നാൽ ഡോക്ടർമാർ പറഞ്ഞിട്ട് കൂടിയും സിദ്ധിഖ് തന്റെ മകളെ ഉപേക്ഷിക്കാൻ തയാറായിരുന്നില്ല. ജനിക്കുമ്പോൾ അറുന്നൂറ്‍ ഗ്രാം മാത്രമായിരുന്നു കുഞ്ഞിന് ഭാരം ഉണ്ടായിരുന്നത്. രോഗവും പിടിപെട്ടതോടെ ഈ കുഞ്ഞു നിങ്ങൾക്ക് ഒരു ബാധ്യത ആകുമെന്ന് ആളുകൾ പറഞ്ഞപ്പോഴും സിദ്ധിക്കും ഭാര്യയും കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു. എന്നാൽ ഇന്ന് ഉപ്പയുടെ വേർപാട് അറിയാതെ ഉപ്പ വരുന്നതും കാത്തിരിക്കുകയായിരിക്കും സുകു. ഉപ്പയുടെ വിയോഗം അറിയാതെ ഉമ്മയോട് ഉപ്പയെ കുറിച്ച് സുകു അന്വേഷിക്കുമായിരിക്കും. മകളുടെ ഈ അസുഖം ആയിരുന്നു സിദ്ധിഖിനെ അലട്ടിയിരുന്ന പ്രശ്നം.

Devika Rahul