വിധി യഥാര്‍ത്ഥത്തില്‍ ഒരാളെ എന്റെ മുന്നിലെത്തിച്ചു

shilpa bala new video
shilpa bala new video
Follow Us :

അതിജീവനത്തിന്റെ നാളുകളെ കുറിച്ച് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട നടി പങ്ക് വച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ നടിക്ക് നടിക്ക് പിന്തുണ അറിയിച്ച ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞ് നടിയുടെ ഉറ്റസുഹൃത്തും അഭിനേതാവുമായ ശില്‍പ ബാല പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് വൈറലാകുന്നത്.

ശില്‍പ ബാല കുറിച്ചത് ഇങ്ങനെ;

ഈ കുറിപ്പും ഇത്രയെങ്കിലും പറയാനുള്ള ബുദ്ധിമുട്ടും കഴിഞ്ഞ അഞ്ച് വര്‍ഷമായി അവളുടെ അടുത്തിരുന്ന് അത് കണ്ടവര്‍ക്കേ അറിയൂ. ധീരന്മാരായ പോരാളികളെക്കുറിച്ച് വായിച്ചറിഞ്ഞാണ് ഞാന്‍ വളര്‍ന്നു വന്നത്. പക്ഷേ, വിധി യഥാര്‍ത്ഥത്തില്‍ ഒരാളെ എന്റെ മുന്നിലെത്തിച്ചു, അതിനേക്കാള്‍ വലിയ പ്രചോദനം എനിക്ക് എല്ലാ ദിവസവും ലഭിക്കാനില്ല.
അവളോടൊപ്പം നില്‍ക്കുന്ന എല്ലാ നല്ല മനസുകള്‍ക്കും നന്ദി. അതവള്‍ക്ക് നല്‍കുന്നതെന്താണെന്നുള്ളത് വാക്കുകള്‍ക്ക് അതീതമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ വളരെയധികം നിങ്ങള്‍ ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്കത് ആവശ്യമാണ്. ഇവിടെയുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അത് ആവശ്യമാണ്. കടപ്പെട്ടിരിക്കുന്നു.