ഫ്രണ്ട്സ് ആയിരുന്നപ്പോഴത്തെ വീഡിയോ കോളുകള്‍ മിസ് ചെയ്യുന്നു! വിവാഹശേഷം ആദ്യമായി മനസ്സുതുറന്ന് മഞ്ജരി

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് മഞ്ജരി. അടുത്തിടെയാണ് താരം രണ്ടാം വിവാഹം ചെയ്തത്. ബാല്യകാല സുഹൃത്തായിരുന്ന ജെറിനെയാണ് മഞ്ജരി വിവാഹം ചെയ്തത്. ഇപ്പോഴിതാ വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

ഇരുവരും മസ്‌കറ്റിലെ ഇന്ത്യന്‍ സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചവരാണ്, എന്നാല്‍ അന്നൊന്നും അത്ര സംസാരിക്കുന്ന കൂട്ടത്തിലല്ലായിരുന്നെന്ന് മഞ്ജരി പറയുന്നു. പിന്നീട് ഫ്രന്‍ഡ്‌സ് എല്ലാം ചേര്‍ന്ന് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു.

അതില്‍ ബാംഗ്ലൂരിലേക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നു. അങ്ങനെയാണ് ജെറിനെ വീണ്ടും കാണുന്നതും സൗഹൃദത്തില്‍ ആയതും. സംസാരിക്കുന്നതിനിടെ നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചപ്പോള്‍ അത് തമാശയായിട്ടായിരുന്നു കണ്ടതെന്ന് മഞ്ജരി പറയുന്നു.

വീട്ടിലേക്ക് വിവാഹാലോചനയുമായി വരുന്നുണ്ടെന്ന് പറഞ്ഞത് അത്ര കാര്യമാക്കിയില്ല. അമ്മയോട് ആണ് ഇതേകുറിച്ച് സംസാരിച്ചത്. അങ്ങനെ വിവാഹം തീരുമാനിക്കുകയായിരുന്നു.

സ്നേഹം കൊണ്ട് മുന്നേറണം എന്നും മനുഷ്യരായി ജീവിക്കണമെന്നുമാണ് വീട്ടില്‍ നിന്നും പറഞ്ഞത്. ഞങ്ങള്‍ ഫ്രണ്ട്സ് ആയിരുന്ന സമയത്ത് വീഡിയോകള്‍ ഒക്കെ ചെയ്യുമായിരുന്നു, എന്നാലിപ്പോള്‍ അതൊക്കെ ശരിക്കും മിസ്സ് ചെയ്യുന്നെന്നും മഞ്ജരി പറയുന്നു. രണ്ട് പേര്‍ക്കും യാത്രകള്‍ ഏറെ ഇഷ്ടമാണ്. വിവാഹം ശേഷം ആദ്യമായി ഖത്തറിലേക്കാണ് പോയതെന്നും മഞ്ജരി പറഞ്ഞു.

Anu B