പ്രശസ്തിയിൽ എത്തുന്നതിനു മുൻപ് ബോളിവുഡിലെ സൂപ്പർതാരത്തിന്റെ വീട്ടിലെ ജോലിക്കാരി ; താരപുത്രന്റെ സംരക്ഷക കൂടിയായിരുന്ന രാണുവിനു ജോലി ഉപേക്ഷിയ്ക്കേണ്ടി വന്നത് അതുകൊണ്ട്!

ട്രെയിനിൽ ഇരുന്നുകൊണ്ട് ലത മങ്കേഷ്‌ക്കർ പാടിയ പാട്ട് പാടി ഭാരതീയരെ ഞെട്ടിച്ച താരമാണ് രാണു മണ്ഡൽ. ആ തെരുവോര ഗായികയുടെ ആലാപനം ഒരു യുവാവ് മൊബൈൽ വിഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതോടെ…

ട്രെയിനിൽ ഇരുന്നുകൊണ്ട് ലത മങ്കേഷ്‌ക്കർ പാടിയ പാട്ട് പാടി ഭാരതീയരെ ഞെട്ടിച്ച താരമാണ് രാണു മണ്ഡൽ. ആ തെരുവോര ഗായികയുടെ ആലാപനം ഒരു യുവാവ് മൊബൈൽ വിഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതോടെ രാണുവിനെ തേടി നിരവധി മികച്ച അവസരങ്ങൾ ആണ് എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ താരമായി രാണു മണ്ഡൽ മാറുകയായിരുന്നു. തുടർന്ന് സിനിമയിലും പാടുവാൻ രാണുവിനു കഴിഞ്ഞു. എന്നാൽ അതികം വൈകാതെ തന്നെ രാണു മണ്ഡൽ എന്ന ഗായിക പിന്നണി ഗാനരംഗത്ത് നിന്നും അപ്രത്യക്ഷ ആവുകയായിരുന്നു. എന്നാൽ ഇന്നിപ്പോൾ വൈറൽ ആകുതുന്നത് രാണു മണ്ഡൽ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ്. പ്രശസ്തിയിലേക്ക് എത്തുന്നതിനു മുൻപ് താൻ ബോളിവുഡ് താരം ഫിറോസ് ഖാന്റെ വീട്ടുജോലിക്കാരിയായിരുന്നു. താരത്തിന്റെ വീട്ടിലെ പാചകവും മറ്റു ജോലികളുമെല്ലാം ചെയ്യുന്നതിനൊപ്പം താരപുത്രന്റെ സംരക്ഷക കൂടി ആയിരുന്നു താനെന്നുമാണ് റാണുവിന്റെ വെളിപ്പെടുത്തൽ. സ്വന്തം വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് ഫിറോസ് ഖാനും കുടുംബവും പരിഗണിച്ചിരുന്നത്. സ്നേഹപൂർവമായിരുന്നു ഓരോരുത്തരുടെയും പെരുമാറ്റം. ഹിന്ദി എളുപ്പത്തിൽ വഴങ്ങാത്തതു കൊണ്ടാണ് അവിടുത്തെ ജോലി ഉപേക്ഷിച്ചതെന്നും ആണ് രാണു മണ്ഡൽ അഭിമുഖത്തിനിടയിൽ പറഞ്ഞിരിയ്ക്കുന്നത്. രാണുവിന്റെ ഈ വാക്കുകൾ ആണ് ഇന്നിപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരിയ്ക്കുന്നത്.