ക്ഷേത്രോത്സവ സമയത്ത് അശ്ലീല ഗാനങ്ങൾ പാടുന്നതും ഡാൻസ് കളിക്കുന്നതും അനുവദിക്കില്ല ; ഹൈക്കോടതി നിർദേശം

ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ അശ്ലീല ഗാനങ്ങള്‍ പാടുന്നതും ഡാൻസ് കളിക്കുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പ്.നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ വെച്ച് നോക്കുകയാണെങ്കിൽ ഉത്സവങ്ങൾ ഒക്കെ തുടങ്ങിയാൽ ദൈവീകതയെക്കാൾ മുന്നിൽ നിൽക്കുന്നത് ആഘോഷങ്ങൾ മാത്രം ആയിരിക്കും. എല്ലാവരും അങ്ങനെ…

ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ അശ്ലീല ഗാനങ്ങള്‍ പാടുന്നതും ഡാൻസ് കളിക്കുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പ്.നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ വെച്ച് നോക്കുകയാണെങ്കിൽ ഉത്സവങ്ങൾ ഒക്കെ തുടങ്ങിയാൽ ദൈവീകതയെക്കാൾ മുന്നിൽ നിൽക്കുന്നത് ആഘോഷങ്ങൾ മാത്രം ആയിരിക്കും. എല്ലാവരും അങ്ങനെ അല്ലെങ്കിലും ചിലർ എങ്കിലും ഇങ്ങനെ ഒക്കെ തന്നെയാണ്. എന്നാൽ ഇത്തരത്തിൽ ഉത്സവങ്ങളുടെ പേരിൽ അഴിഞ്ഞാടും വിധമുള്ള ആഘോഷങ്ങൾക്ക് തടയിടാൻ ഉള്ള പണിയുമായി സർക്കാർ സംവിധാനങ്ങൾ വരികയാണ്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ അശ്ലീല ഗാനങ്ങള്‍ പാടുന്നതും ഡാൻസ് കളിക്കുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകുകയാണ് ഇപ്പോൾ. ആലപ്പുഴ ചേര്‍ത്തലയിലെ കാര്‍ത്യായനി ദേവീ ക്ഷേത്രത്തിലെ പൂരം വേല തുള്ളല്‍, ആയില്യം, മകം ഉത്സവത്തോട് അനുബന്ധിച്ച്‌ നാലമ്പലത്തിന് മുൻവശത്തുള്ള ആനപ്പന്തലില്‍ യുവാക്കളും മറ്റും മദ്യപിച്ചും ചെരിപ്പു ധരിച്ചും ക്ഷേത്രത്തില്‍ കയറുന്നതും പാട്ടിന്റെ താളമനുസരിച്ച്‌ ക്ഷേത്രമണി മുഴക്കുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എല്ലാ ഭക്തര്‍ക്കും ആചാര പ്രകാരമുള്ള കര്‍മ്മങ്ങള്‍ നിര്‍വഹിക്കാൻ കഴിയുന്നു എന്ന് ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.പൂരം വേല തുള്ളല്‍ പരിധി ലംഘിക്കരുത്. അത്തരം ആചാരങ്ങള്‍ അതിനായി നിര്‍ദേശിച്ചിരിക്കുന്ന സ്ഥലത്ത് ഒതുക്കണമെന്നും കോടതി പറഞ്ഞു.‌

ജസ്റ്റിസ് അനില്‍ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജി അജിത് കുമാര്‍എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ഷേത്രോപദേശക സമിതിയും ഇക്കാര്യം ഉറപ്പാക്കണം. ദേവസ്വം ബോര്‍ഡ് സിസിടിവി കാമറകള്‍ സ്ഥാപിക്കണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും മതിയായ പൊലീസുകാരെ വിന്യസിപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി പദ്ധതി തയാറാക്കണമമെന്നും നിര്‍ദേശിച്ചു. ഏപ്രിലില്‍ നടന്ന പൂരാഘോഷത്തിലും മദ്യപിച്ചെത്തിയവര്‍ മണിക്കൂറുകളോളം നൃത്തം ചെയ്യുകയും അശ്ലീലഗാനം പാടുകയും നിര്‍ത്താതെ ക്ഷേത്രമണി മുഴക്കുകയും ചെയ്തുവെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്. ചേര്‍ത്തല സ്വദേശി ഇ കെ സി‌നില്‍ കുമാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. അപ്പോൾ ഇനി ഉത്സവകാലം തുടങ്ങുകയാണ് അഘോഷങ്ങൾ ഒക്കെ നിർദേശങ്ങൾ പാലിച്ചു കൊണ്ട് മാത്രം നടത്തുക.