കണ്‍വെയര്‍ ബെല്‍റ്റിന്റെ റെയിലിങ്ങില്‍ മാന്ത്രിക സംഗീതമൊരുക്കി ശിവമണി!!! ലഗേജ് വൈകിയത് അനുഗ്രഹമായെന്ന് ആരാധകര്‍

വിമാനത്താവളത്തില്‍ ലഗേജിന് കാത്തുനില്‍ക്കുന്നതിനിടെ യാത്രക്കാര്‍ക്ക് ‘സര്‍പ്രൈസ് പെര്‍ഫോമന്‍സ്’ സമ്മാനിച്ച് ഡ്രംസ് മാന്ത്രികന്‍ ശിവമണി. ബുധനാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തിയ യാത്രികര്‍ക്കാണ് ആ ഭാഗ്യമുണ്ടായത്. ലഗേജ് വരുന്നതിനായി 40 മിനിറ്റോളമാണ് യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നത്. അതിനിടെയാണ് കൂട്ടത്തിലുണ്ടായിരുന്ന…

വിമാനത്താവളത്തില്‍ ലഗേജിന് കാത്തുനില്‍ക്കുന്നതിനിടെ യാത്രക്കാര്‍ക്ക് ‘സര്‍പ്രൈസ് പെര്‍ഫോമന്‍സ്’ സമ്മാനിച്ച് ഡ്രംസ് മാന്ത്രികന്‍ ശിവമണി. ബുധനാഴ്ച കൊച്ചി വിമാനത്താവളത്തിലെത്തിയ യാത്രികര്‍ക്കാണ് ആ ഭാഗ്യമുണ്ടായത്.

ലഗേജ് വരുന്നതിനായി 40 മിനിറ്റോളമാണ് യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നത്. അതിനിടെയാണ് കൂട്ടത്തിലുണ്ടായിരുന്ന ശിവമണി മുഷിപ്പുണ്ടാക്കാതെ പെര്‍ഫോമന്‍സ് നടത്തിയത്. പെര്‍ഫോമന്‍സിനെ പ്രതിഷേധമായിട്ടും കണക്കിലെടുക്കാം, കണ്‍വെയര്‍ ബെല്‍റ്റിന്റെ റെയിലിങ്ങുകളില്‍ ഡ്രം സ്റ്റിക്ക് കൊണ്ട് കൊട്ടിയായിരുന്നു ശിവമണി സംഗീതമൊരുക്കിയത്. 1995ല്‍ പുറത്തിറങ്ങിയ ബോംബെ എന്ന ചിത്രത്തില്‍ എആര്‍ റഹ്‌മാന്‍ സംഗീതം ചെയ്ത ‘ഹമ്മാ ഹമ്മാ’ എന്ന ഗാനമാണ് അവതരിപ്പിച്ചത്.

‘കൊച്ചി വിമാനത്താവളത്തില്‍ എത്തിയിട്ട് നാല്‍പതു മിനിറ്റ് പിന്നിടുന്നു. ലഗേജിനു വേണ്ടിയുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. എന്നാല്‍ പ്രതിഷേധിക്കേണ്ടതിന് പകരം ഒരു സഹയാത്രികന്‍ ഞങ്ങളെ ആനന്ദിപ്പിക്കുകയാണ്’- എന്ന കുറിപ്പോടെ യാത്രക്കാരാണ് ശിവമണിയുടെ വീഡിയോ പങ്കുവച്ചത്.

അത് വെറുമൊരു യാത്രക്കാരനല്ലെന്നും ഇതിഹാസ താളവാദ്യ വിദഗ്ധന്‍ ശിവമണിയാണെന്നും കമന്റുകളുണ്ട്. പണം കൊടുക്കാതെ അദ്ദേഹത്തിന്റെ ലൈവ് പെര്‍ഫോമന്‍സ് കാണാന്‍ കഴിഞ്ഞ നിങ്ങള്‍ ഭാഗ്യവാന്മാരാണെന്നും ലഗേജ് വരാന്‍ വൈകിയത് ഒരു അനുഗ്രഹമാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണെന്നായിരുന്നു
കമന്റുകളുണ്ട്.
href=”https://t.co/DJXe3rjFZZ”>pic.twitter.com/DJXe3rjFZZ

— Sheetal Mehta (@SheetalMehta) January 17, 2024

17 സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ വൈറലായിക്കഴിഞ്ഞു. എന്തിലും സംഗീത വിസ്മയം തീര്‍ക്കുന്ന ശിവമണി ഇത് ആദ്യമായല്ല വിമാനത്താവളത്തില്‍ സര്‍പ്രൈസ് ഒരുക്കുന്നത്. മുന്‍പ് ഇത്തരത്തില്‍ ലഗേജ് വരാന്‍ വൈകിയപ്പോള്‍ വിമാനത്താവളത്തില്‍ അദ്ദേഹം ഒരുക്കിയ മറ്റൊരു അവിസ്മരണീയ അനുഭവവും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.