ഡാന്‍സ് ചെയ്യാന്‍ മടിച്ച് ലാല്‍ ജോസിനോട് വഴക്കിട്ട മമ്മൂട്ടി; ഓര്‍മ്മകള്‍ പങ്കുവെച്ച് സിയാദ് കോക്കര്‍

മമ്മൂട്ടി, ബിജു മേനോന്‍, ദിവ്യ ഉണ്ണി, മോഹിനി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ഒരു മറവത്തൂര്‍ കനവ്. ലാല്‍ ജോസ് സ്വതന്ത്ര സംവിധായകനെന്ന നിലയില്‍ അരങ്ങേറ്റം നടത്തിയ സിനിമയാണിത്. ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന സിയാദ് കോക്കര്‍ പങ്കുവെച്ച ഒരു അനുഭവമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒരു പാട്ടിനിടയിലുണ്ടായ രസകരമായ അനുഭവമാണ് അദ്ദേഹം പങ്കുവെക്കുന്നത്. ഡാന്‍സ് ചെയ്യാന്‍ മടിച്ച് മമ്മൂട്ടി ലാല്‍ ജോസിനോട് പിണങ്ങിയ കഥയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ

ബിജു മേനോന്‍, ദിവ്യ ഉണ്ണി, മോഹിനി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ഒരു മറവത്തൂര്‍ കനവ്. ലാല്‍ ജോസ് സ്വതന്ത്ര സംവിധായകനെന്ന നിലയില്‍ അരങ്ങേറ്റം നടത്തിയ സിനിമയാണിത്. ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന സിയാദ് കോക്കര്‍ പങ്കുവെച്ച ഒരു അനുഭവമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒരു പാട്ടിനിടയിലുണ്ടായ രസകരമായ അനുഭവമാണ് അദ്ദേഹം പങ്കുവെക്കുന്നത്. ഡാന്‍സ് ചെയ്യാന്‍ മടിച്ച് മമ്മൂട്ടി ലാല്‍ ജോസിനോട് പിണങ്ങിയ കഥയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ

‘മറവത്തൂര്‍ കനവില്‍ ഒരു സോങ് സീക്വന്‍സുണ്ട്. ആ സോങ് സീക്വന്‍സില്‍ മമ്മൂട്ടിയും ഉണ്ടാവണം. അദ്ദേഹം ഡാന്‍സ് ചെയ്യണം. മമ്മൂട്ടിയാണെങ്കില്‍ ഡാന്‍സ് ചെയ്യാന്‍ വലിയ താല്‍പര്യമില്ലാത്ത മനുഷ്യനാണ്. പുള്ളിക്ക് ഡാന്‍സ് ചെയ്യാന്‍ പറ്റാത്തത് കൊണ്ട് ലാല്‍ ജോസിനോട് വഴക്കിട്ട് പുറത്തുള്ള ഒരു കയര്‍ കട്ടിലില്‍ കയറി കിടക്കുകയാണ്. പക്ഷേ ആ ഡാന്‍സ് സീക്വന്‍സ് കംപ്ലീറ്റ് ചെയ്യണമെങ്കില്‍ മമ്മൂട്ടി വേണം. ആ ഡാന്‍സിനിടയില്‍ ഒരു മെസേജ് വന്നിട്ട് മമ്മൂട്ടി അപ്രത്യക്ഷനാവുകയാണ്. അത് കഥയുടെ വേറൊരു ഭാഗമാണ്, മമ്മൂട്ടി ഇല്ലാതെ ചെയ്യാന്‍ പറ്റില്ല. അത് മടി പിടിച്ചിട്ടാണോ വഴക്കായിട്ടാണോന്ന് അറിയില്ല. ഞാന്‍ ചെല്ലുമ്പോള്‍ മമ്മൂട്ടി കട്ടിലില്‍ കിടക്കുകയാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്.

പിന്നീട് ലാല്‍ ജോസ് പറഞ്ഞത് പ്രകാരം മമ്മൂട്ടിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെന്നും ‘എന്നെ കൊണ്ട് ഡാന്‍സ് ചെയ്യിപ്പിച്ചേ പറ്റത്തുള്ളോ’എന്ന് അദ്ദേഹം ചോദിച്ചുവെന്നും സിയാദ് കോക്കര്‍ വ്യക്തമാക്കി. ‘ഈ സീക്വന്‍സിന്റെ പ്രത്യേകത അതാണെന്ന് ഞാന്‍ പറഞ്ഞു. അതാരു രസകരമായ അനുഭവമായിരുന്നു. വഴക്കോ വയ്യാവേലിയോ അല്ല, ഒരു തമാശ ആയിട്ടാണ് ഞാന്‍ അത് കണ്ടത്’. എന്നാണ് അദ്ദേഹം പറഞ്ഞത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന കുറിയാണ് സിയാദ് കോക്കറിന്റെ നിര്‍മാണത്തില്‍ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Aswathy