കടിഞ്ഞൂൽ കണ്മണിക്ക് പേരിട്ട് സ്നേഹയും ശ്രീകുമാറും ; ചിത്രങ്ങൾ പങ്കുവെച്ച് അമ്മ

മലയാളികളുടെ പ്രിയതാരങ്ങളാണ് സ്നേഹയും ശ്രീകുമാറും. ഹാസ്യതാരങ്ങളാണ് ഇരുവരും മലയാളി സിനിമാപ്രേമികൾക്കിടയിലേക്ക് എത്തിയത്. മറിമായം എന്ന പരിപാടിയിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരങ്ങൾ വിവാഹിതരാകുകയായിരുന്നു.

കഴിഞ്ഞിടയ്ക്കാണ് ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞു കൂടി എത്തിയത്. കുഞ്ഞു ജനിച്ച വിശേഷങ്ങൾ എല്ലാം ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സ്നേഹയുടെയും ശ്രീകുമാറിന്റെയും കടിഞ്ഞൂൽ കൺമണിയുടെ പേരിടൽ ചടങ്ങ് നടന്നത്.

ചടങ്ങിന്റെ ചിത്രങ്ങളുമായി ചക്കപ്പഴം ഫെയിം സബിറ്റ ജോർജ് സമൂഹമാധ്യമങ്ങളിലൂടെ എത്തിയിരിക്കുകയാണ്. കേദാർ എന്നാണ് ഇരുവരും കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഒട്ടനവധി പേരാണ് സബീറ്റ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ കമന്റുകളും ലൈക്കുകളുമായി എത്തിയിരിക്കുന്നത്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.