ക്യൂട്ട് ആൻഡ് ഹോട്ട് ബാർബി ; ബാർബിയായുള്ള ദീപ്തിയുടെ ചിത്രങ്ങൾ കാണാം

ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ദീപ്തി സതി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മമ്മൂട്ടിയുടെ ഉൾപ്പടെ നായികയായി വെള്ളിത്തിരയിൽ എത്തുവാനും താരത്തിന് സാധിച്ചു.

സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കാറുള്ളത്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് ദീപ്തിയുടെ പുതിയ ഒരു ചിത്രമാണ്. ബാർബിയയാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പിങ്ക് നിറത്തിലുള്ള കുട്ടി ഡ്രെസ്സിൽ അതീവ ക്യൂട്ട് ആൻഡ് ഹോട്ട് ആയാണ് താരത്തെ കാണാൻ കഴിയുന്നത്. ഒട്ടനവധി പേരാണ് താരത്തിന്റെ ചിത്രത്തിന് താഴെയായി കമന്റുമായി എത്തിയിരിക്കുന്നത്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.