‘ജീവിതത്തിലുടനീളം പോരാട്ടമായിരുന്നു, അനുഭവങ്ങള്‍ നിറഞ്ഞ പുസ്തകം..’- കെപിഎസിയെ കുറിച്ച് സ്‌നേഹ

മലയാളിയുടെ പ്രിയപ്പെട്ട കെ.പി.എ.സി ലളിതയുടെ വിയോഗത്തിന്റെ സങ്കടത്തിലാണ് മലയാള സിനിമാ ലോകം. ഇപ്പോഴിതാ നടിയെ ഓര്‍ത്തുള്ള ദു:ഖം പങ്കുവെച്ചിരിക്കുകയാണ് നടി സ്നേഹ ശ്രീകുമാര്‍.

വര്‍ഷങ്ങള്‍ക്കു മുന്നേ ഒന്നിച്ചഭിനയിച്ചപ്പോള്‍ എടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ്, കെപിഎസി ലളിതയുടെ ഓര്‍മ്മകള്‍ സ്നേഹ കുറിച്ചത്. എന്നും കെപിഎസി ലളിത അഭിനയംകൊണ്ട് അത്ഭുതപ്പെടുത്തുന്ന അഭിനേത്രി ആയിരുന്നെന്നും, കാണുമ്പോഴെല്ലാം കളിയും ചിരിയും കഥപറച്ചിലുമായി കാണാറുള്ള താരത്തെ, ഇന്ന് കണ്ടപ്പോള്‍ ഒന്നുമുണ്ടായിരുന്നില്ല എന്നും സ്നേഹ കുറിച്ചു.

പത്തുവർഷം മുന്നേ ആദ്യമായി ലളിതാമ്മയുടെ കൂടെ അഭിനയിച്ചപ്പോഴുള്ള ഫോട്ടോയണിത്. പിന്നീട് പലഅവസരങ്ങളിലും കൂടെ അഭിനയിക്കാൻ ഭാഗ്യം ഉണ്ടായി. എന്നും അത്ഭുതപ്പെടുത്തുന്ന അഭിനേത്രി, കാണുമ്പോഴൊക്കെ പഴയ കഥകളും, തമാശകളും ഇടയ്ക്കു പരിഭവങ്ങളും, വഴക്കുപറച്ചിലും എല്ലാമായി ഒരുപിടി ഓർമ്മകൾ… ജീവിതത്തിലുടനീളം പോരാട്ടമായിരുന്നു, അനുഭവങ്ങൾ നിറഞ്ഞ പുസ്തകം..ഇന്ന് കണ്ടപ്പോൾ ഒന്നും പറഞ്ഞില്ല, ചിരിയുമില്ല…. അമ്മയ്ക്ക് പ്രണാമം