‘ഒരുമിച്ചഭിനയിച്ചത് അവസാനത്തെ തമിഴ് പടമായിരുന്നെന്ന് അറിഞ്ഞിരുന്നില്ല, കെപിഎസി ലളിതയുമായി ഡാന്‍സ് കളിക്കുന്ന വീഡിയോയുമായി ബാലാജി

നടി കെപിഎസിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി സിനിമാമേഖലയില്‍ നിന്നും നിരവധിപേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആര്‍ജെ ബാലാജി നടിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ‘ഒരുമിച്ചഭിനയിച്ചത് അവസാനത്തെ തമിഴ് പടമായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. ലൊക്കേഷനില്‍…

നടി കെപിഎസിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി സിനിമാമേഖലയില്‍ നിന്നും നിരവധിപേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആര്‍ജെ ബാലാജി നടിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ‘ഒരുമിച്ചഭിനയിച്ചത് അവസാനത്തെ തമിഴ് പടമായിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. ലൊക്കേഷനില്‍ വച്ച് ബാലാജിക്കൊപ്പം പാട്ടുപാടി ഡാന്‍സ് ചെയ്യുന്ന കെപിഎസി ലളിതയെ വീഡിയോയില്‍ കാണാം.

ബാലാജിയുടെ കുറിപ്പ്

‘ഇന്ത്യയിലെ അതിഗംഭീര അഭിനേതാക്കളില്‍ ഒരാള്‍ ഇനിയില്ല. നിങ്ങളെ നേരില്‍ അറിയാനും ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞത് അനുഗ്രഹമായും ആദരമായും കാണുന്നു. അതു നിങ്ങളുടെ അവസാനത്തെ തമിഴ് പടം ആയിരിക്കുമെന്ന് അറിഞ്ഞില്ല! എല്ലായ്‌പ്പോഴും കരുണയും കരുതലും എന്തും പങ്കുവയ്ക്കാനുള്ള മനസും നിങ്ങള്‍ക്കുണ്ടായിരുന്നു. അമ്മയ്‌ക്കൊപ്പം ചെലവഴിച്ച ഓരോ നിമിഷവും ഞാന്‍ ഓര്‍മകളില്‍ സൂക്ഷിച്ചു വയ്ക്കും.’- എന്നാണ് ബാലാജി കുറിച്ചത്.

https://www.facebook.com/rjbalajiofficial/videos/381073443359005/?__cft__[0]=AZWUmdmdB3N3GpCHNFybp8eKnjgubct4C28WUwB6CuZgYS9e1DY48QNvCTDVd8zwu9QXkPXhzIZJN0CVJNlZTndnNwak3kZIgv8a6EoAnevL23qyHGvIbQpUin1zqcWWDq0FlUKDHuW6YsSKc-ngRmD9K32Wo3TVNCPohLgcVrZfD3I-b-b41f-JHxrBLnaDi7E&__tn__=%2CO