‘ഒരു സെക്കന്റിന്റെ വ്യത്യാസത്തിൽ ദേവിയായിട്ട് രണ്ടാം ജന്മം തന്നു’; ആത്മഹത്യക്ക് ശ്രമിച്ചതിനെ കുറിച്ച് ശോഭ വിശ്വനാഥ്

കഴിഞ്ഞ ബി​ഗ് ബോസ് സീസണിലൂടെ പ്രേക്ഷരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സംരംഭക കൂടിയായ ശോഭ വിശ്വനാഥ്. ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ തിരികെ ജീവിത്തിലേക്ക് കൊണ്ടുവന്നത് ആറ്റുകാൽ ദേവിയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നുള്ള ശോഭയുടെ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.…

കഴിഞ്ഞ ബി​ഗ് ബോസ് സീസണിലൂടെ പ്രേക്ഷരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സംരംഭക കൂടിയായ ശോഭ വിശ്വനാഥ്. ആത്മഹത്യക്ക് ശ്രമിച്ചപ്പോൾ തിരികെ ജീവിത്തിലേക്ക് കൊണ്ടുവന്നത് ആറ്റുകാൽ ദേവിയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നുള്ള ശോഭയുടെ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ”ആറ്റുകാലമ്മയുടെ വലിയൊരു ഭക്തയാണ് ഞാൻ. ഒരിക്കൽ ആത്മഹത്യക്ക് ശ്രമിക്കുകയുണ്ടായി. അതിൽ നിന്ന് എന്നെ രക്ഷിച്ചത് ആറ്റുകാലമ്മയാണ്. പോയി തിരിച്ചുവന്നു എന്നുതന്നെ പറയാം.

മരണത്തിൽ നിന്ന് തിരികെ വന്നപ്പോൾ ആദ്യം കണ്ടത് ആറ്റുകാലമ്മയുടെ മുഖമാണ്. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് പെട്ടെന്ന് മരിക്കാൻ തീരുമാനിച്ചത്. വീട്ടിൽ ആ സമയം എല്ലാവരും ഉണ്ടായിരുന്നു. ഫാനിൽ ഷാളോ സാരിയോ എന്തോ ഉപയോഗിച്ച്‌ തൂങ്ങി. വീട്ടുകാർ വാതിൽ തകർത്താണ് കയറിയത്. കുറേനാൾ വെള്ളം കുടിക്കാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല. ഒരു സെക്കന്റിന്റെ വ്യത്യാസത്തിൽ ദേവിയായിട്ട് എനിക്ക് രണ്ടാമതൊരു ജന്മം തന്നതാണ്”- ശോഭ വിശ്വനാഥിന്റെ വാക്കുകൾ.