പലരും തെന്നിന്ത്യൻ സിനിമകൾ ചെയ്യാൻ മടിക്കുമ്പോൾ ഐശ്വര്യ യാതൊരു മടിയും കൂടാതെയാണ് അഭിനയിച്ചത്

Follow Us :

രാവൺ സിനിമയെപ്പറ്റിയും ആ സിനിമ ചെയ്യുമ്പോൾ മണിരത്നത്തിന്റെ മനസ്സിൽ ഉണ്ടായ കാര്യംവുമൊക്കെ പറയുകയാണ്‌ സുഹാസിനി ഇപ്പോൾ. മണിരത്നന്ദിന്റെ ദളപതിയിലും ശോഭന അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിൽ അത്ര സജീവമല്ലാതിരുന്നപ്പോഴും സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനമുള്ള നടിയാണ് ശോഭന. അവിസ്മരണീയമായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച ശോഭന മികച്ച നർത്തകിയുമാണ്. ഇന്നും മണിച്ചിത്രത്താഴ് എന്ന സിനിമയാണ് ശോഭനയുടെ കരിയറിൽ ഇന്നും ഏവരും എടുത്ത് പറയുന്നത്. കരിയറിൽ ഇന്നും ഏവരും എടുത്ത് പറയുന്നത്. നാഗവല്ലിയായി നിറഞ്ഞാടിയ ശോഭന മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ഈ ചിത്രത്തിലൂടെ നേടി. 90 കളുടെ അവസാനത്തോടെ സിനിമയിൽ നിന്ന് മാറി നൃത്തത്തിലേക്ക് പൂർണ ശ്രദ്ധ നൽകാൻ ശോഭന തീരുമാനിക്കുകയായിരുന്നു. നടിയെന്ന നിലയിൽ വ്യത്യസ്തമായി ഒന്നും ചെയ്യാനില്ലാത്തതും നൃത്തത്തോടുള്ള അഭിനിവേശവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ശോഭന പിന്നീട് വ്യക്തമാക്കുകയും ചെയ്തു. ഇപ്പോൾ സിനിമാ രം​ഗത്ത് സജീവമാവുകയാണ് ശോഭന.

നടിയുടെ രണ്ട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. നേരത്തെ ചില സിനിമകളിൽ ശോഭന ഡാൻസ് കൊറിയോ​ഗ്രാഫ് ചെയ്തിട്ടുണ്ട്. ഇതിലൊന്നാണ് മണിരത്നം സംവിധാനം ചെയ്ത രാവണൻ എന്ന തമിഴ് ചിത്രം. ചിത്രത്തിൽ ഐശ്വര്യ റായുടെ നൃത്ത രം​ഗമാണ് ശോഭന കൊറിയോ​ഗ്രാഫ് ചെയ്തത്. ഇതേക്കുറിച്ച് ശോഭനയും നടി സുഹാസിനിയും ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. മണിരത്ന ഒരുപാട് ആലോചിച്ചുവെന്നും സുഹാസിനി പറയുന്നു . ഐശ്വര്യയുടെ ഡാൻസിന്നിതനീക്ക് ശോഭനയെയാണ് ഓർമ വരുന്നത് ആ റോൾ ശോഭന ചെയ്യുന്നില്ല, പക്ഷെ ആ ഡാൻസെങ്കിലും ശോഭന ചെയ്യണം എന്ന് പറഞ്ഞാണ് മണിരത്നം നിങ്ങളെ സിനിമയിലേക്ക് വിളിക്കുന്നതെന്ന് സുഹാസിനി ശോഭനയോടായി പറഞ്ഞു. ഇതേക്കുറിച്ച് ശോഭനയും സംസാരിച്ചു. ഐശ്വര്യ റായിയെ തനിക്ക് വളരെ ഇഷ്ടമാണെന്ന് ശോഭന പറഞ്ഞു.അവരുടെ ട്രെഡീഷണൽ ലുക്ക് ഇഷ്ടമാണ്.

തെന്നിന്ത്യയിൽ വന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ച് പോയ ചുരുക്കം നടിമാരിൽ ഒരാളാണ് ഐശ്വര്യ. ഹിന്ദിയിൽ എത്രയോ ആർട്ടിസ്റ്റുകളുണ്ട്. അവരിൽ നിരവധി പേർ വർക്ക് ചെയ്യാൻ തെന്നിന്ത്യ തെരഞ്ഞെടുക്കില്ല. കാരണം ഇത് ചെറിയ മാർക്കറ്റാണ്. എന്നാൽ ഐശ്വര്യ അങ്ങനെയല്ല. ഇവിടെ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്ന് ഐശ്വര്യ മനസിലാക്കി. ഒരു തരത്തിൽ അതൊരു ത്യാഗമാണ് . ആ സുന്ദരിയോടൊപ്പം വർക്ക് ചെയ്യുന്നത് വളരെ എക്സൈറ്റിം​ഗ് ആയിരുന്നെന്നും ശോഭന വ്യക്തമാക്കി. രാവണനിലെ ‘കൾവരേ’ എന്ന ​ഗാനത്തിനാണ് ശോഭന കൊറിയോ​ഗ്രാഫ് ചെയ്തത്. നായികയായി തിളങ്ങി നിന്ന കാലത്ത് മണിരത്നത്തിന്റെ ദളപതി എന്ന ചിത്രത്തിൽ ശോഭന അഭിനയിച്ചിട്ടുണ്ട്. ഇന്നും ഈ സിനിമയിലൂടെയാണ് തമിഴ്നാട്ടിൽ പലരും തന്നെ അറിയുന്നതെന്നും ശോഭന അഭിമുഖത്തിൽ പറയുന്നുണ്ട്. തമിഴിനേക്കാളും മലയാളത്തിലായിരുന്നു ശോഭന കൂടുതൽ സജീവം. മികച്ച കഥാപാത്രങ്ങൾ നടിയെ തേടി തുടരെ എത്തി. മണിരത്നത്തിന്റെയും സുഹാസിനിയുടെയും അടുത്ത സുഹൃത്താണ് ശോഭന.

Shobana1
Shobana1

മണിരത്നത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ പ്രീ റിലീസ് ഇവന്റിൽ ശോഭനയെത്തിയിരുന്നു. ശോഭന വീണ്ടും അഭിനയ രം​ഗത്ത് സജീവമാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. 20 വർഷങ്ങൾക്ക് ശേഷം മോഹൻലാലിനൊപ്പം അഭിനയിക്കുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പുതുമുഖങ്ങൾക്കും പ്രാധാന്യമുള്ള ചിത്രമാണിത്. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്ര ത്തിന് തൊണ്ണൂറു ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. 15 വർഷങ്ങൾക്കുശേഷമാണ് ഇവർ ഇരുവരും ഒരു ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുന്നത്. 2009-ൽ പുറത്തിറങ്ങിയ സാ​ഗർ ഏലിയാസ് ജാക്കിയിലാണ് ശോഭനയും മോഹൻലാലും ഇതിനുമുൻപ് ഒന്നിച്ചത്. എന്നാൽ ഈ ചിത്രത്തിൽ മനോജ് കെ ജയൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജോഡിയായിരുന്നു ശോഭന. സുരേഷ് ഗോപി, ദുൽക്കർ സൽമാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വരന്മാരെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ശോഭന യുടേതായി എത്തിയ അവസാന മലയാള ചിത്രം.