ഒരിക്കലും ഈ ഗാനം ആലപിക്കില്ലായിരുന്നു!!! എന്നെക്കാള്‍ നന്നായി നിങ്ങള്‍ ആലപിച്ചിട്ടുണ്ട്, പാക് ഗായകനോട് മാപ്പ് പറഞ്ഞ് സോനു നിഗം

ഏറെ ആരാധകരുള്ള ബോളിവുഡ് ഗായകനാണ് സോനു നിഗം. ഇപ്പോഴിതാ താരം കോപ്പിയടി വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. പാക് ഗായകന്‍ ഒമര്‍ നദീമാണ് സോനുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പിന്നാലെ ഒമറിനോട് താരം മാപ്പ് പറഞ്ഞിരിക്കുകയാണ്. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്ത…

ഏറെ ആരാധകരുള്ള ബോളിവുഡ് ഗായകനാണ് സോനു നിഗം. ഇപ്പോഴിതാ താരം കോപ്പിയടി വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. പാക് ഗായകന്‍ ഒമര്‍ നദീമാണ് സോനുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പിന്നാലെ ഒമറിനോട് താരം മാപ്പ് പറഞ്ഞിരിക്കുകയാണ്.

ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്ത ‘സുന്‍ സരാ’ എന്ന ഗാനമാണ് വിവാദമായിരിക്കുന്നത്.
തനിക്ക് ഗാനവുമായി ബന്ധമില്ലെന്നും പാട്ടു പാടുക മാത്രമാണ് ചെയ്തത് എന്നുമാണ് സോനു കുറിച്ചു. 2009ല്‍ പുറത്തിറങ്ങിയ തന്റെ ‘ഏ ഖുദാ’ എന്ന ഗാനത്തിന്റെ കോപ്പിയടിയാണ് സുന്‍ സരാ എന്നാണ് ഒമറിന്റെ ആരോപണം. യഥാര്‍ഥ പാട്ടിന് ക്രെഡിറ്റ് പോലും നല്‍കിയില്ലെന്നും ഒമര്‍ പറയുന്നു.

ജീവിതത്തിലെ ചില പ്രധാന കാര്യങ്ങളില്‍ പോലും ശ്രദ്ധിക്കാന്‍ കഴിയാത്ത ഘട്ടത്തിലാണ് താന്‍.
നിങ്ങള്‍ എന്റെ പാട്ട് ഉപയോഗിക്കുകയാണെങ്കില്‍ ഒറിജിനല്‍ ട്രാക്കില്‍ ചെറിയ ക്രെഡിറ്റെങ്കിലും നല്‍കാമായിരുന്നു. നിങ്ങള്‍ എന്റെ ഗാനം ശ്രദ്ധിച്ചെങ്കില്‍ സൂക്ഷ്മതയോടെ ഉപയോഗിക്കാമായിരുന്നു. സോനു നിഗമിന്റെ വലിയ ആരാധകനാണ് ഞാന്‍’, എന്നാണ് രണ്ട് പാട്ടുകളുടെയും ക്ലിപ്പുകള്‍ പങ്കുവച്ച് ഒമര്‍ നദീം കുറിച്ചു.

അതേസമയം, നിങ്ങളാണ് കോപ്പിയടിച്ചതെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നെന്നും ഒമര്‍ പറയുന്നു. താന്‍ സോനു നിഗത്തിന്റെ പാട്ടുകള്‍ കേട്ടാണ് വളര്‍ന്നത്. താരത്തിന്റെ വലിയ ആരാധകനാണെന്നും ഒമര്‍ പറയുന്നു. പിന്നാലെ ഒമറിന്റെ ഗാനത്തെ സോനു പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, നിങ്ങള്‍ക്കെല്ലാം അറിയാവുന്നതു പോലെ, എനിക്ക് ഈ പാട്ടുമായി യാതൊരു ബന്ധവുമില്ല. ദുബായില്‍ എന്റെ അയല്‍വാസിയായ കെആര്‍കെ (കമാല്‍ ആര്‍ ഖാന്‍) ആണ് എന്നോട് പാട്ട് പാടാന്‍ ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ ഞാന്‍ പാടി. അതിനു മുന്‍പ് ഒമറിന്റെ പാട്ട് കേട്ടിരുന്നെങ്കില്‍, ഞാന്‍ ഒരിക്കലും ഈ ഗാനം ആലപിക്കില്ലായിരുന്നു എന്ന് സോനു കുറിച്ചു.

എന്നെക്കാള്‍ നന്നായി താങ്കള്‍ ഈ ഗാനം പാടിയിട്ടുണ്ട്. നിങ്ങളുടെ പാട്ട് ഇതുവരെ കേള്‍ക്കാത്തതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇപ്പോഴാണ് ഞാന്‍ താങ്കളുടെ ഗാനം ആദ്യമായി കേട്ടത്. എന്തൊരു അസാധാരണ ഗാനമാണിത്! തീര്‍ച്ചയായും എന്നെക്കാള്‍ നന്നായി നിങ്ങള്‍ അത് ആലപിച്ചു. ഇങ്ങനെ തന്നെ തുടരുക. നിങ്ങള്‍ക്ക് കൂടുതല്‍ അനുഗ്രഹങ്ങളും ബഹുമതികളും ലഭിക്കട്ടെ. ഒത്തിരി സ്‌നേഹവും പ്രാര്‍ഥനയും’- എന്നാണ് സോനു നിഗം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.