ഷൂട്ടിങ് തിരക്ക് ആയതിനാൽ ഒന്നിനും സമയം കിട്ടാറില്ല ഇപ്പോൾ

ഏഷ്യാനെറ്റില്‍ വാല്‍ക്കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കാന്‍ എത്തിയ സോനു രതീഷ് ഇപ്പോൾ സീരിയലിലെ തിരക്കുള്ള നായികയാണ്, നിരവധി സീരിയലുകളിൽ ഇതൊനൊടകം സോനു അഭിനയിച്ച് കഴിഞ്ഞു. ഏഷ്യാനെറ്റിലെ സ്ത്രീധനം, ഭാര്യ തുടങ്ങിയ സീരിയലുകളിലൂടെ സുപരിചിതയായ നടിയാണ്…

ഏഷ്യാനെറ്റില്‍ വാല്‍ക്കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കാന്‍ എത്തിയ സോനു രതീഷ് ഇപ്പോൾ സീരിയലിലെ തിരക്കുള്ള നായികയാണ്, നിരവധി സീരിയലുകളിൽ ഇതൊനൊടകം സോനു അഭിനയിച്ച് കഴിഞ്ഞു. ഏഷ്യാനെറ്റിലെ സ്ത്രീധനം, ഭാര്യ തുടങ്ങിയ സീരിയലുകളിലൂടെ സുപരിചിതയായ നടിയാണ് സോനു സതീഷ്. വില്ലത്തി വേഷത്തിൽ ആയിരുന്നു സോനു ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്, സോനുവിന്റെ വില്ലത്തി വേഷം ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ സീ കേരളത്തിലെ സുമംഗലി ഭവയിൽ ആണ് സോനു അഭിനയിക്കുന്നത്. അതിലെ ആദ്യ നായിക പിന്മാറിയതിനു പിന്നാലെയാണ് സോനു എത്തിയത്.

വളരെ മികച്ച അഭിനയമാണ് സോനു അതിൽ കാഴ്ച വെക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സുമംഗലി ഭവയിലെ ദേവുവായി മാറുവാൻ സോനുവിന് സാധിച്ചു. ഭാര്യ സീരിയലില്‍ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കയാണ് സോനു വിവാഹിതയാകുന്നത്. വിവാഹത്തോടെ കുറച്ച് നാൾ അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത സോനു ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് സജീവമാകുകയാണ്. അടുത്തിടെ ആണ് താരത്തിന് ഒരു കുഞ്ഞു പിറന്നത്. ആദ്യ വിവാഹം പരാചയമായതോടെ ആ ബന്ധം വേർപെടുത്തിയ താരം രണ്ടാമത് വിവാഹം കഴിക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് സോനു പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

ഷൂട്ടിങ് തിരക്കുകൾ ഒരുപാട് ആയത് കൊണ്ട് തന്നെ നൃത്തം വേണ്ട വിധത്തിൽ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്നില്ല. നൃത്തത്തിനെ ജീവനായി കാണുന്ന ആൾ ആണ് ഞാൻ. പക്ഷെ ഇപ്പോൾ അതിന്റെ വേണ്ട വിധത്തിൽ കൊണ്ട് പോകാൻ പറ്റാത്ത അവസ്ഥയാണ്. ഞാനും ഭർത്താവും ഒരുപാട് യാത്രകൾ ഇഷ്ട്ടപ്പെടുന്ന വ്യക്തികൾ ആണ്. ഒരു പക്ഷെ ആ സ്വഭാവം തന്നെയാണ് ഞങ്ങളെ ജീവിതത്തിലും ഒന്നിപ്പിച്ചത്. ഷൂട്ടിങ് തിരക്കുകൾ ഒക്കെ കഴിഞ്ഞു ഞാൻ വീട്ടിൽ വരുമ്പോൾ അദ്ദേഹത്തിനോട് ആദ്യം ആവശ്യപ്പെടുന്നത് എവിടെ എങ്കിലും ദൂരെ യാത്ര പോകാം എന്നാണ്. അങ്ങനെ നിരവധി യാത്രകൾ ഞങ്ങൾ ഒന്നിച്ച് നടത്താറുണ്ട് എന്നും ആണ് സോനു പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.