പ്രസവം കഴിഞ്ഞവരെ കണ്ടാൽ അവരുടെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയാതെ, അവരോട് സുഖമാണോ എന്നു ചോദിക്കൂവെന്ന് സോനു സതീഷ്

സോനു സതീഷ് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ്. ഏഷ്യാനെറ്റിലെ വാൽക്കണ്ണാടി എന്ന പരിപാടിയിലൂടെ അവതാരികയായി എത്തിയ സോനു സതീഷ് നർത്തകി-നടി എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ട താരമാണ്.സോനു കൂടുതലും നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ തിളങ്ങിയതാരമാണ്.മൂന്ന് മാസം മുമ്പാണ് സോനുവിന് ഒരു പെൺകുഞ്ഞ് ജനിച്ചത്്. ഭർത്താവ് അജയ്ക്കൊപ്പമുള്ള മെറ്റേണിറ്റി ഫോട്ടോഷൂട്ട് സോനു പങ്കുവെച്ചിരുന്നു.സോനു തന്റെ ഇൻസ്റ്റഗ്രാമിലൂടെ തങ്ങളൊരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നു കുറിച്ചിരുന്നു.

ഇപ്പോഴിതാ പ്രസവശേഷമുള്ള രൂപമാറ്റത്തെക്കുറിച്ച് പരിഹസിക്കുന്നവർക്കുള്ള മറുപടിയുമായാണ് താരം എത്തിയിരിക്കുന്നത്. പ്രസവശേഷം ഒരു സ്ത്രീയെ കാണുമ്പോൾ അവർക്ക് സുഖമാണോ എന്നാണ് ചോദിക്കേണ്ടത് അല്ലാതെ ശരീരത്തെക്കുറിച്ച് അഭിപ്രായം പറയുകയല്ല വേണ്ടതെന്ന് സോനു സതീഷ് പറയുന്നു.

മാതൃത്വം ആ യാത്രയുടെ യഥാർഥ അർഥവും അനുഭവവും വിവരിക്കാൻ ഈ വാക്കുകൊണ്ടാവില്ലെന്നും വയറിൽ പാടുകളുണ്ട് ഭാരം 20 കിലോഗ്രാം കൂടി ശരീരത്തിന്റെ ആകൃതി നഷ്ടമായി എന്നൊക്കെ അറിയാം എന്നാൽ ഒരു അമ്മയ്ക്ക് കുഞ്ഞിനേക്കാൾ പ്രധാനമല്ല അത്, തന്റെ കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി ഒരമ്മ എന്തു വേണമെങ്കിലും സഹിക്കും. നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ നിങ്ങളുടെ അമ്മമാരോട് ചോദിക്കൂ എന്നും നിങ്ങളുടെ ജനനത്തിനു വേണ്ടി അവർ ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാവുമെന്നും സോനു കുറിച്ചു.

Aiswarya Aishu