താര കല്യാണിനോട് പരസ്യമായി മാപ്പ് പറഞ്ഞു സൗഭാഗ്യ

നിരവധി ആരാധകർ ഉള്ള താരമാണ് സൗഭാഗ്യ. ടിക്ക് ടോക്കിൽ കൂടിയാണ് താരം ആരാധകരുടെ ശ്രദ്ധ നേടുന്നത്. നടിയും നർത്തകിയുമായ താര കല്യാണിന്റെ മകൾ കൂടിയാണ് സൗഭാഗ്യ. സൗഭാഗ്യയുടെ ഭർത്താവ് അർജുനും നടനും നർത്തകനും ആണ്.…

നിരവധി ആരാധകർ ഉള്ള താരമാണ് സൗഭാഗ്യ. ടിക്ക് ടോക്കിൽ കൂടിയാണ് താരം ആരാധകരുടെ ശ്രദ്ധ നേടുന്നത്. നടിയും നർത്തകിയുമായ താര കല്യാണിന്റെ മകൾ കൂടിയാണ് സൗഭാഗ്യ. സൗഭാഗ്യയുടെ ഭർത്താവ് അർജുനും നടനും നർത്തകനും ആണ്. താര കല്യാണിന്റെ ശിഷ്യൻ കൂടിയാണ് അർജുൻ. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇവരുടെ വിവാഹം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. യൂട്യൂബ് ചാനലും സൗഭാഗ്യയ്ക്ക് ഉണ്ട്. ചാനലിൽ കൂടി തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായിപങ്കുവെക്കാറുണ്ട് . അവ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഇപ്പോഴിത എന്റമ്മ സൂപ്പറ എന്ന പരുപാടിയിൽ കഴിഞ്ഞ ദിവസം സൗഭാഗ്യയും താര കല്യാണും എത്തിയിരുന്നു. പരുപാടിയിൽ വെച്ച് ഇരുവരും ചില കാര്യങ്ങൾ തുറന്നു പറയുകയും ചെയ്തു. ‘അമ്മ എന്ന നിലയിൽ സൗഭാഗ്യ സൂപ്പർ ആണെന്നും അവൾക്ക് വലിയ ക്ഷമയാണ് ഉള്ളത് എന്നും എന്നാൽ തനിക്ക് അത്ര ക്ഷമയില്ല എന്നും സൗഭാഗ്യയ്ക്ക് അവളുടെ അച്ഛന്റെ സ്വഭാവം ആണെന്നും അവളെ കാണുമ്പോൾ ഒരു ‘അമ്മ എന്ന നിലയിൽ ഞാൻ കുറച്ച് കൂടി നന്നാവേണ്ടത് ആയിരുന്നു എന്ന കുറ്റബോധം എനിക്ക് തോന്നാറുണ്ട് എന്നും അവൾ അത്ര നല്ല അമ്മയാണ് എന്നുമാണ് താര കല്യാൺ പറഞ്ഞത്.

എന്നാൽ പരുപാടിയിൽ വെച്ച് സൗഭാഗ്യ താര കല്യാണിനോട് മാപ്പ് പറഞ്ഞിരുന്നു. പ്രസവത്തിന് ശേഷം തനിക് പോസ്റ്റ് പാർട്ടം ഡിപ്രഷൻ ഉണ്ടായിരുന്നു എന്നും എന്നാൽ ആ സമയത്ത് താൻ ആവശ്യമില്ലാതെ പലപ്പോഴും അമ്മയോട് ദേക്ഷ്യപ്പെടാറുണ്ടായിരുന്നു എന്നും എന്റെ മൂഡ് സ്വിങ് കാരണമായിരുന്നു അങ്ങനെ എന്നും എന്നാൽ ‘അമ്മ കരുതുന്നത് ‘അമ്മയുടെ പ്രവർത്തികൾ ഒന്നും തനിക്ക് ഇഷ്ടപ്പെടാതെ ആണ് താൻ ദേക്ഷ്യപ്പെട്ടിരുന്നത് എന്നാണ്. എന്റെ മോശം വശം കണ്ടിട്ടുള്ള ഒരേ ഒരു വ്യക്തി ‘അമ്മ ആണെന്നും അന്ന് ദേക്ഷ്യപ്പെട്ടതിന് താൻ അമ്മയോട് മാപ്പ് ചോദിക്കുന്നു എന്നുമാണ് സൗഭാഗ്യ പറഞ്ഞത്.