മരയ്ക്കാറിനെ കുറിച്ച് പോസ്റ്റിട്ട് സിജുവിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല, കിടുക്കന്‍ മറുപടിയുമായി സിജു

siju-wilson

പ്രേമം , ഹാപ്പി വെഡ്ഡിംഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് സിജു വിത്സന്‍. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോഴിതാ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തെ കുറിച്ച് സിജു പങ്കുവെച്ച പോസ്റ്റും അതിന് വന്ന കമന്റിന് താരം നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.’മരക്കാര്‍ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തി. തിയേറ്റര്‍ എക്‌സ്പീരിയന്‍സ് മിസ് ചെയ്യരുത്” എന്നാണ് സിജു വിത്സന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.’നല്ല സിനിമകള്‍ക്കൊപ്പം നില്‍ക്കുക’ എന്ന ഹാഷ്ടാഗും താരം പങ്കുവെച്ചിട്ടുണ്ട്.

താരത്തിന്റെ പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ”ആന്റണി സാര്‍ ടൈപ്പ് ചെയ്ത് തന്നതാണോ ബ്രോ?” എന്നാണ് ഒരു കമന്റ്. മരക്കാറിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെ ഉദ്ദേശിച്ചു കൊണ്ടായിരുന്നു ഈ കമന്റ്. ഇതിന് സിജു നല്ല ഉഗ്രന്‍ മറുപടിയാണ് നല്‍കിയത്.
”പുള്ളിക്കൊന്നും അതിനുള്ള നേരമില്ല ബ്രോ, പുള്ളി അവിടെ ക്യാഷ് എണ്ണി കൊണ്ടിരിക്കുകയായിരിക്കും. പിന്നെ എനിക്ക് ടൈപ്പിംഗ് അറിയാവുന്നത് കൊണ്ടും, എന്നിലെ പ്രേക്ഷകന്റെ അഭിപ്രായം രേഖപ്പെടുത്താനുള്ള അറിവും ബോധവും എനിക്കുള്ളതു കൊണ്ടും, തത്കാലം ആരുടേയും സഹായം എനിക്കാവശ്യമില്ല” എന്നാണ് സിജുവിന്റെ മറുപടി.