സെയില്‍സ്മാനായിരുന്നു അന്ന്, സ്വന്തം ടെക്‌സ്റ്റൈല്‍സും ഉണ്ടായിരുന്നു-സൗബിന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടന്‍ സൗബിന്‍ ഷാഹിര്‍. നടനായും സംവിധായകനായും ആരാധകരെ സ്വന്തമാക്കിയ താരമാണ് സൗബിന്‍. ക്യാമറയ്ക്ക് പുറകില്‍ നിന്ന് ക്യാമറയ്ക്ക് മുന്നിലെത്തിയയാളാണ് സൗബിന്‍. സഹ സംവിധായകനായിട്ടാണ് സൗബിന്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. പിന്നീട് സുഡാനി ഫ്രം നൈജീരിയയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. അവിടുന്നിങ്ങോട്ട് നടികര്‍ വരെയെത്തിനില്‍ക്കുകയാണ് സൗബിന്റെ കരിയര്‍.

സൗബിന്റെ കരിയറിലെ ഏറ്റവും സൂപ്പര്‍ഹിറ്റ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് ഇപ്പോഴും തിയ്യേറ്റിലുണ്ട്. തമിഴകത്തും ചിത്രം ചരിത്രം സൃഷ്ടിച്ചിരുന്നു. ടോവിനോ-സൗബിനും ഒന്നിക്കുന്ന നടികര്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിലാണ് താരങ്ങള്‍. ലാല്‍ ജൂനിയര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധേയമായിരുന്നു,

ഇപ്പോഴിതാ സൗബിന്റെ ചില വെളിപ്പെടുത്തലുകളാണ് ശ്രദ്ധേയമാകുന്നത്. സിനിമയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഫാഷനബിളായ കോസ്റ്റ്യൂമുകള്‍ തെരഞ്ഞെടുക്കുന്ന താരമാണ് സൗബിന്‍. ഇത്രയ്ക്കും ആകര്‍ഷണീയമായ കോസ്റ്റ്യൂമുകള്‍ക്ക് പിന്നില്‍ ആരാണെന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ഇപ്പോഴിതാ ആരാണ് കോസ്റ്റ്യൂമുകള്‍ സെലക്ട് ചെയ്യുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സൗബിന്‍.

തന്റെ സിനിമയിലെത്തുന്നതിന് മുന്‍പത്തെ കാലമാണ് താരം പങ്കുവയ്ക്കുന്നത്. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആകുന്നതിന് മുന്‍പ് സെയില്‍സിലാണ് ജോലി ചെയ്തിരുന്നതെന്ന് സൗബിന്‍ പറയുന്നു. സെയില്‍സ്മാന്‍ ആയിരുന്നു അന്ന്, മാത്രമല്ല അന്ന് സ്വന്തമായി ടെക്‌സ്റ്റൈല്‍സും ഉണ്ടായിരുന്നു. താന്‍. മുംബൈയിലും തായ്‌ലാന്‍ഡിലും ഒക്കെ പോയിട്ടായിരുന്നു അവിടേക്ക് ഡ്രസ്സ് വാങ്ങുന്നത്.

പിന്നെയാണ് അസിസ്റ്റന്റ് ഡയറക്ടറായത്. അസോസിയേറ്റ് ആയപ്പോഴാണ് ടെക്‌സറ്റൈല്‍സ് വിട്ടത്. കാരണം അത് കുറച്ചുകൂടെ വലിയ പണിയായിരുന്നു. വീട്ടിലെ പട്ടിണി കാണിച്ചില്ലെങ്കിലും നല്ല ഡ്രസ്സ് ഇട്ട് മാത്രമേ പുറത്ത് നടക്കുകയുള്ളൂ എന്നും സൗബിന്‍ പറയുന്നു.