ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ സൗന്ദര്യ

നിരവധി ആരാധകർ ഉണ്ടായിരുന്ന തെന്നിന്ത്യൻ നായിക നടി ആയിരുന്നു സൗന്ദര്യ. മലയാളം, തമിഴ്, തെലുങ്, കന്നഡ തുടങ്ങിയ ഭാഷ ചിത്രങ്ങളിൽ എല്ലാം സൂപ്പർസ്റ്റാറുകളുടെ കൂടെ അഭിനയിക്കാൻ അവസരം ലഭിച്ചത് താരം. മറ്റു നായിക നടിമാരെ അസൂയപ്പെടുത്തും വിധമുള്ള സൗന്ദര്യവും അവസങ്ങളും ആയിരുന്നു സൗന്ദര്യയ്ക്ക് ഉണ്ടായിരുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് താരം സിനിമയിൽ താരമൂല്യം ഉള്ള നായികയായിവന്നത്. 12 വര്ഷങ്ങളോളം സിനിമയിൽ അഭിനയിച്ച താരം നൂറിൽകൂടുതൽ ചിത്രങ്ങളിൽ ആണ് അഭിനയിച്ചത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ജയറാം ചിത്രത്തിൽ കൂടിയാണ് സൗന്ദര്യ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

soundarya

ആ ചിത്രം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടി. അതിനു ശേഷം മോഹൻലാലിനൊപ്പം കിളിച്ചുണ്ടൻമാമ്പഴത്തിലും താരം ശ്രദ്ധേയമായ വേഷത്തിൽ ആണ് എത്തിയത്. ചെയ്ത രണ്ടു മലയാള ചിത്രങ്ങളിലും സൗന്ദര്യയുടെ കഥാപാത്രം വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്ക പെട്ടിരുന്നു. അത് കൊണ്ട് തന്നെ നിരവധി മലയാളി ആരാധകരും താരത്തിന് ഉണ്ടായിരുന്നു. സൗമ്യ സത്യ നാരായണ എന്ന തന്റെ പേര് താരം സിനിമകളിൽ വന്നതിനു ശേഷം ആണ് സൗന്ദര്യ എന്നാക്കിയത്. ഗന്ധർവാ എന്ന കന്നഡ ചിത്രത്തിൽ കൂടിയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം തിരവധി നല്ല കഥാപാത്രങ്ങളിലൂടെ കന്നഡ സിനിമ പ്രേമികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് കഴിഞ്ഞു. കന്നഡ സിനിമയിൽ സൂപ്പർ ഹീറോ ആയി തിളങ്ങിയ താരത്തിന് എന്നാൽ അധികനാൾ ആ പദവിയിൽ തുടരാൻ കഴിഞ്ഞില്ല.

അപ്രതീക്ഷിതമായാണ് സൗന്ദര്യ ഹെലികോപ്റ്റർ അപടകത്തിൽ മരണപ്പെടുന്നത്. സൗന്ദര്യയുടെ സഹോദരനും ഈ അപകടത്തിൽ മരണപ്പെട്ടിരുന്നു. ആരാധകർക്ക് ഒരു വലിയ ഷോക്ക് ആണ് സൗന്ദര്യയുടെ വിയോഗം ഉണ്ടാക്കിയത്.  എന്നാൽ ഇപ്പോൾ ഒരു യുവതിയുടെ വീഡിയോ കണ്ടു ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. സൗന്ദര്യയുടെ മുഖസാദൃശ്യമുള്ള ഒരു യുവതിയുടെ വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. പല താരങ്ങളുടെയും അപരന്മാരെയും സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടെങ്കിലും സൗന്ദര്യയുടെ അപരയെ കണ്ടു അത്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ.  ഒറ്റ നോട്ടത്തിൽ സൗന്ദര്യ അല്ല ആരും പറയാത്ത ഈ യുവതിയുടെ പേര് ചിത്ര എന്നാണ്.