‘ലിയോ’ കാണാൻ എത്തുന്ന പ്രേക്ഷകരോട് എനിക്ക് ഒന്നേ പറയാനുള്ളൂ! ലോകേഷ് തുറന്നു പറയുന്നു 

ലോകേഷ് കനകരാജ്, വിജയ് കൂട്ടുകെട്ടിലെ മാസ്സ് ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ മുഴുവൻ, ആ പ്രേക്ഷകരോട് ഇപ്പോൾ ലോകേഷ് പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ലിയോ  കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകരോട് എനിക്ക്…

ലോകേഷ് കനകരാജ്, വിജയ് കൂട്ടുകെട്ടിലെ മാസ്സ് ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ മുഴുവൻ, ആ പ്രേക്ഷകരോട് ഇപ്പോൾ ലോകേഷ് പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ലിയോ  കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകരോട് എനിക്ക് ഒന്നേ പറയാനുള്ളു എന്ന് പറഞ്ഞു കൊണ്ടാണ് ലോകേഷ് രംഗത്തു എത്തുന്നത്. ഇത് തന്റെ ഒരു അഭ്യർത്ഥന ആണ്.

സിനിമ തുടങ്ങിയ ശേഷമുള്ള പത്തു മിനിറ്റ് നിങ്ങൾ മിസ് ചെയ്യരുത്, അതിനു വേണ്ടിയാണ് താൻ അടക്കുമുള്ള ക്രൂ മെംബേർസ് ഒരു വർഷകാലം പണിയെടുത്തത്, ആ പത്തു മിനിറ്റ് അതിനു വേണ്ടി മാത്രമാണ് ഞങ്ങൾ എല്ലാവരും പരിശ്രമിച്ചത്. ഈ സിനിമ പൂർത്തിയാക്കാൻ ഒരുപാടു കഷ്ടപ്പാടുകൾ ഞങ്ങൾ സഹിച്ചിരുന്നു, അതുകൊണ്ടു എന്റെ അഭ്യർത്ഥന ഇതാണ് സിനിമ തുടങ്ങിയതിനു ശേഷമുള്ള ആ പത്തു മിനിറ്റ് വളരെ വിലപ്പെട്ടതാണ് ലോകേഷ് പറയുന്നു

ഈ സിനിമയുടെ പത്തു മിനിറ്റ് പ്രേക്ഷകർക്ക് ഒരു വിരുന്നു താനെയാണെന്നാണ് സംവിധായകൻ ലോകേഷ് പറയുന്നത്, ഇപ്പോൾ എല്ലാവരും പ്രതീഷയോടു ആണ് ലിയോയുടെ വരവിനായി, ലിയോ യുടെ ഓരോ അപ്‌ഡേറ്റ്‌സും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്. ഒക്ടോബർ 19 നെ ആണ് ചിത്രം റിലീസിനായി എത്തുന്നത്