പുതിയ ദൃശ്യമികവിൽ സ്ഫടികം; ആടുതോമയെ നാളെ കാണാം!

1995 ല്‍ പുറത്തെത്തിയ സ്ഫടികം4സ നാളെ വീണ്ടുമെത്തുകയാണ്. ‘സ്ഫടിക’മെന്ന സിനിമ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയുമാണ് വീണ്ടും റിലീസ് ചെയ്യുന്നത്. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട ആടുതോമയെ…

1995 ല്‍ പുറത്തെത്തിയ സ്ഫടികം4സ നാളെ വീണ്ടുമെത്തുകയാണ്. ‘സ്ഫടിക’മെന്ന സിനിമ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയുമാണ് വീണ്ടും റിലീസ് ചെയ്യുന്നത്. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട ആടുതോമയെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.സ്ഫടികത്തിന്റെ കഥയും സംവിധാനവും ഭദ്രന്‍ തന്നെയാണ് നിര്‍വഹിച്ചിരുത്.

മോഹന്‍ലാലിന്റഎ ആടുതോമ എന്ന കഥപാത്രം മലയാളി പ്രോക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. കര്‍ക്കശക്കാരനായ ചാക്കോ മാഷായി തിലകനെ വീണ്ടും കാണുമ്പേള്‍ അത് പുതിയൊരു അനുഭവമായിരിക്കും സ്ഫടികം റിലോഡഡിന് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഒടിടി റിലീസ് ഉണ്ടാവില്ല എന്ന് സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു.

 

അതേ സമയം സിനിമയ്ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും സിനിമയുടെ ദൈര്‍ഘ്യം കൂട്ടിയിട്ടുണ്ട് എന്ന് സംവിധായകന്‍ ഭദ്രന്‍ മറ്റേല്‍ നേരത്തെ പറഞ്ഞിരുന്നു. സിനിമ ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് കരുതുന്നതെന്നും ഭദ്രന്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിനെ കൂടാതെ തിലകന്‍, നെടുമുടി വേണു, കപിഎസി ലളിത, ഉര്‍വ്വശി, എന്‍ എഫ് വര്‍ഗീസ,ചിപ്പി, ഇന്ദ്രന്‍സ, ശ്രീരാമന്‍, സില്‍ക്ക് സ്മിത തുടങ്ങിയവരാണ് സിനിമയിലെ പ്രധാനതാരങ്ങള്‍.