
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തോറ്റെങ്കിലും അവസാനം വരെ പൊരുതിയായിരുന്നു രാജസ്ഥാന്‍ റോയല്‍സ് കീഴടങ്ങിയത്. നായകന്‍ റിയാന്‍ പരാഗ് 45 പന്തില്‍ 95 റണ്‍സുമായി മികച്ച പോരാട്ടം കാഴ്ചവച്ചെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല. ആറ് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ വെടിക്കെട്ട് പ്രകടനമായിരുന്നു റിയാന്‍ കൊല്‍ക്കത്തക്കെതിരെ നടത്തിയത്.
അതേസമയം, മോയിന്‍ അലിയുടെ ഒരോവറില്‍ അഞ്ച് സിക്‌സുകളാണ് പരാഗ് നേടിയത്. മോയിന്‍ അലി എറിഞ്ഞ 13ാം ഓവറിലായിരുന്നു അഞ്ച് സിക്‌സ് ഉള്‍പ്പെടെ പരാഗ് 30 റണ്‍സ് അടിച്ചെടുത്തത്. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ അടുത്ത ഓവറിലെ രണ്ടാം പന്തും സിക്‌സടിച്ചതോടെ തുടര്‍ച്ചയായി ആറ് സിക്‌സുകള്‍ നേടുകയായിരുന്നു താരം. ഈ മിന്നുംപ്രകടനത്തിന് പിന്നാലെ പരാഗിന്റെ പഴയൊരു ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു.











