മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കാതല്‍ ദി കോര്‍. ബോക്സോഫീസില്‍ വന്‍ വിജയമായ ചിത്രം ഒടിടിയിലും മികച്ച പ്രതികരണമാണ് നേടുന്നത്. സ്വവര്‍ഗാനുരാഗത്തെ മുഖ്യധാരാ സിനിമയിലേക്ക് അവതരിപ്പിച്ച ജിയോ ബേബിയ്ക്കും മമ്മൂട്ടിയ്ക്കും കൈയ്യടികളാണ് സോഷ്യല്‍ ലോകം നല്‍കുന്നത്.
മലയാളത്തില്‍ നിന്നും പുറത്തുനിന്നും കാതലിന് മികച്ച പ്രതികരണമാണ് സോഷ്യലിടത്ത് നിറയുന്നത്. ഇപ്പോഴിതാ സ്വവര്‍ഗാനുരാഗിയായ യുവാവ് കാതല്‍ കണ്ട ശേഷം കുറിച്ച വരികളാണ് ശ്രദ്ധേയമാകുന്നത്. ശ്രീ കൃഷ്ണ എന്ന യുവാവാണ് കാതല്‍ തന്റെ ജീവിതം മാറ്റി മറിച്ച അനുഭവം കുറിച്ചത്. തമിഴ്നാട് സ്വദേശിയായ ശ്രീ കൃഷ്ണ സ്വവര്‍ഗാനുരാഗിയും ക്വീര്‍ ഫെമിനിസ്റ്റ്, ആക്ടിവിസ്റ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നയാളാണ്.