‘മാത്യുവിനോട് അയാളുടെ പിതാവ് ചെയ്ത തെറ്റ് ഞാന്‍ ഒരിക്കലും നിന്നോട് ചെയ്യില്ല’!!! കാതല്‍ കണ്ട് സ്വവര്‍ഗാനുരാഗിയായ യുവാവിനോട് അമ്മ പറഞ്ഞത്

മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കാതല്‍ ദി കോര്‍. ബോക്‌സോഫീസില്‍ വന്‍ വിജയമായ ചിത്രം ഒടിടിയിലും മികച്ച പ്രതികരണമാണ് നേടുന്നത്. സ്വവര്‍ഗാനുരാഗത്തെ മുഖ്യധാരാ സിനിമയിലേക്ക് അവതരിപ്പിച്ച ജിയോ…

മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കാതല്‍ ദി കോര്‍. ബോക്‌സോഫീസില്‍ വന്‍ വിജയമായ ചിത്രം ഒടിടിയിലും മികച്ച പ്രതികരണമാണ് നേടുന്നത്. സ്വവര്‍ഗാനുരാഗത്തെ മുഖ്യധാരാ സിനിമയിലേക്ക് അവതരിപ്പിച്ച ജിയോ ബേബിയ്ക്കും മമ്മൂട്ടിയ്ക്കും കൈയ്യടികളാണ് സോഷ്യല്‍ ലോകം നല്‍കുന്നത്.

മലയാളത്തില്‍ നിന്നും പുറത്തുനിന്നും കാതലിന് മികച്ച പ്രതികരണമാണ് സോഷ്യലിടത്ത് നിറയുന്നത്. ഇപ്പോഴിതാ സ്വവര്‍ഗാനുരാഗിയായ യുവാവ് കാതല്‍ കണ്ട ശേഷം കുറിച്ച വരികളാണ് ശ്രദ്ധേയമാകുന്നത്. ശ്രീ കൃഷ്ണ എന്ന യുവാവാണ് കാതല്‍ തന്റെ ജീവിതം മാറ്റി മറിച്ച അനുഭവം കുറിച്ചത്. തമിഴ്നാട് സ്വദേശിയായ ശ്രീ കൃഷ്ണ സ്വവര്‍ഗാനുരാഗിയും ക്വീര്‍ ഫെമിനിസ്റ്റ്, ആക്ടിവിസ്റ്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നയാളാണ്.
ചിത്രത്തിലെ മമ്മൂട്ടിയുടെ മാത്യുവിനോട് അദ്ദേഹത്തിന്റെ പിതാവ് ചെയ്ത തെറ്റ് തന്നോട് ചെയ്യില്ലെന്ന് കാതല്‍ കണ്ട ശേഷം അമ്മ പറഞ്ഞെന്നാണ് ശ്രീ കൃഷ്ണ എഴുതിയിരിക്കുന്നത്. എന്റെ അമ്മ കാതല്‍ ദി കോര്‍ കണ്ട ശേഷം എന്നെ വിളിച്ചു. ആശ്വസിപ്പിക്കാന്‍ പോലും കഴിയാത്ത വിധം കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു, ‘മാത്യുവിനോട് അയാളുടെ പിതാവ് ചെയ്ത തെറ്റ് ഞാന്‍ ഒരിക്കലും നിന്നോട് ചെയ്യില്ല’.. എന്നാണ് അമ്മ പറഞ്ഞത്. കാതല്‍ കണ്ട ശേഷം അമ്മയില്‍ തിരിച്ചറിവ് ഉണ്ടായി. ജിയോ ബേബിക്ക് നന്ദി’ എന്നുമാണ് ശ്രീകൃഷ്ണ എക്സില്‍ കുറിച്ചത്. ഒരു സിനിമ കണ്ട് താന്‍ ഇത്രയേറെ കരഞ്ഞിട്ടില്ലെന്നും കൃഷ്ണ പറഞ്ഞു.