Categories: Film News

മൂന്ന് മാസത്തോളം ബോണി ജിയോട് സംസാരിച്ചിട്ടില്ല! കാരണം വെളിപ്പെടുത്തി ശ്രീദേവി

ബോളിവുഡിലെ പകരക്കാരില്ലാത്ത നായികയാണ് ശ്രീദേവി. താരത്തിന്റെ അകാല വേര്‍പാട് ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ നഷ്ടമാണ്. സ്വന്തം കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് ശ്രീദേവി ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച നടിയായി.

90കളില്‍ പല പുരുഷ താരങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലവും താരമൂല്യവും ബോക്‌സ് ഓഫീസ് വിജയവും ശ്രീദേവിയ്‌ക്കൊപ്പമായിരുന്നു. ശ്രീദേവി മലയാളത്തിലും സിനിമകള്‍ ചെയ്തിട്ടുണ്ട്. ഒരു കാലത്ത് യുവതലമുറയുടെ ഹരമായിരുന്നു നടി.

സിനിമാ ജീവിതം പോലെ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് അവരുടെ ശ്രീദേവിയുടെ വ്യക്തി ജീവിതവും. നിരവധി പ്രണയങ്ങള്‍ ശ്രീദേവിക്ക് ജീവിതത്തില്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും ഒടുവിലത്തേത് നിര്‍മാതാവ് ബോണി കപൂറിനൊപ്പമായിരുന്നു.

വിവാഹിതനായി രണ്ട് കുട്ടികളുടെ അച്ഛനായിരിക്കെയാണ് ബോണി കപൂര്‍ ശ്രീദേവിയെ പ്രണയിക്കാന്‍ തുടങ്ങിയത്. ശ്രീദേവിയുടെ മരണം വരെ ഇവരുടെ ദാമ്പത്യം വിജയകരമായി മുന്നോട്ട് കൊണ്ടുപോയിരുന്നു.

ജീവിതത്തിലെ പല രസകരമായ നിമിഷങ്ങളും ബോണി കപൂര്‍ പങ്കുവച്ചിട്ടുണ്ടായിരുന്നു. അത്തരത്തിലൊരു കാര്യമാണ് ശ്രീദേവി ബോണി കപൂറുമായി മൂന്ന് മാസം മിണ്ടിയിട്ടില്ല എന്നത്. 2017ലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

2017 ല്‍ പുറത്തിറങ്ങിയ തന്റെ ‘aav’ എന്ന സിനിമയ്ക്ക് തയ്യാറെടുക്കുന്നതിന് വേണ്ടി മൂന്ന് മാസം ബോണി കപൂറുമായി മിണ്ടിയില്ലായിരുന്നു എന്നാണ് ശ്രീദേവി പറഞ്ഞത്. ബോണി കപൂര്‍ തന്നെ ആയിരുന്നു ചിത്രത്തിന്റെ നിര്‍മാതാവും.

‘മൂന്ന് മാസത്തോളം ഞാന്‍ ബോണി ജിയോട് ഭര്‍ത്താവെന്ന നിലയില്‍ സംസാരിച്ചിരുന്നില്ല. ഞാന്‍ അദ്ദേഹത്തോട് ഞാന്‍ രാവിലെ സെറ്റില്‍ ഗുഡ് മോര്‍ണിങ് പറയുകയും രാത്രി പാക്ക് അപ്പ് ചെയ്തതിന് ശേഷം ഗുഡ് നൈറ്റ് പറയുകയും മാത്രമാണ് ചെയ്തിരുന്നത്.
ഞാന്‍ പൂര്‍ണ്ണമായും ഒരു ഡയറക്ടേഴ്സ് ആക്ടറാണ്. ഞാന്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പിന്തുടര്‍ന്നു, അദ്ദേഹം ഗംഭീരമായാണ് അത് ചെയ്തതെന്നും ശ്രീദേവി പറഞ്ഞിരുന്നു.

1996 ലാണ് ശ്രീദേവിയും ബോണി കപൂറും വിവാഹിതരായത്. 70-കളില്‍ ഒരു തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ശ്രീദേവിയെ ആദ്യമായി കണ്ടതെന്ന് ബോണി കപൂര്‍ പറഞ്ഞിരുന്നു.

ശ്രീദേവി 1987ല്‍ ബോണിയുടെ ഇളയ സഹോദരന്‍ അനില്‍ കപൂറിനൊപ്പം മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ ആയിരിക്കുമ്പോഴാണ് അവരൊന്നിച്ച് സംസാരിക്കുന്നത്.

അവര്‍ പിന്നീട് 90കളില്‍ പ്രണയത്തിലാവുകയും 1996 ല്‍ വിവാഹിതരാവുകയും ചെയ്തു. 1997 മാര്‍ച്ച് 6ന് ആണ് ഇവര്‍ക്ക് മൂത്ത കുട്ടി ജാന്‍വി കപൂര്‍ ജനിക്കുന്നത്. 2000ല്‍ ഇവര്‍ക്ക് രണ്ടാമത്തെ മകള്‍ ഖുഷി കപൂറും ജനിച്ചു. 2018 ഫെബ്രുവരി 24 ന് ദുബായില്‍ വച്ചായിരുന്നു ശ്രീദേവി അന്തരിച്ചത്.

Anu B