‘സിനിമ സെറ്റിൽ ഒറ്റയ്ക്ക് ചെല്ലുമ്പോൾ പലരുടേയും ധാരണ മറ്റെന്തോ ആണ്’; വളരെ ബുദ്ധിമുട്ട് തോന്നിയ സമയമായിരുന്നു അത് ! തുറന്നുപറഞ്ഞ് കൂടെവിടെയിലെ അദിതി ടീച്ചർ !

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ശ്രീധന്യ. അവതാരകയായി ആയിരുന്നു ശ്രീധന്യയുടെ കരിയർ തുടങ്ങുന്നത്. ഏഷ്യാനെറ്റിൽ തന്നെ സംപ്രേക്ഷണം ചെയ്തിരുന്ന വീട് എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകർക്ക്…

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ശ്രീധന്യ. അവതാരകയായി ആയിരുന്നു ശ്രീധന്യയുടെ കരിയർ തുടങ്ങുന്നത്. ഏഷ്യാനെറ്റിൽ തന്നെ സംപ്രേക്ഷണം ചെയ്തിരുന്ന വീട് എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തിയ താരം പിന്നീട് നിരവധി ചലച്ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ എത്തിയിരുന്നു. എന്നാൽ കൂടെവിടെ എന്ന പരമ്പരയാണ് താരത്തിന് ആരാധകർക്കിടയിൽ ശ്രദ്ധ നേടി കൊടുത്തത്. കൂടെവിടെയിൽ അദിതി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഇന്നിപ്പോൾ ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആകുന്നത്. അഭിനയ ജീവിതത്തിനിടയിൽ അനുഭവപ്പെട്ട പ്രതിസന്ധികളെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ ആണ് താരം മനസ്സ് തുറന്നത്. ‘ആദ്യത്തെ രണ്ടു മൂന്ന് സിനിമകൾ സൗഹൃദത്തിന്റെ പേരിൽ ലഭിച്ചതായിരുന്നു. അതു വളരെ രസകരവുമായിരുന്നു. അതിനു ശേഷം ബുദ്ധിമുട്ട് തോന്നിയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. പലരും പറയാറുണ്ട്, മറ്റേതു ജോലിയും ചെയ്യുന്ന പോലെ തന്നെയല്ലേ സിനിമാ അഭിനയവും എന്ന്. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. കാരണം ഞാനെന്റെ കരിയറിൽ നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. അഭിനയജീവിതം അതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ആദ്യ സിനിമയൊഴികെ ബാക്കിയെല്ലാ സെറ്റിലും ഞാൻ ഒറ്റയ്ക്ക് തന്നെയാണ് പോയിട്ടുള്ളത്. ഒറ്റയ്ക്ക് ചെല്ലുമ്പോൾ പലരുടേയും ധാരണ മറ്റെന്തോ ആണ്. ഒരു സെറ്റിൽ ഒരാൾ എന്നോട് പറയുകയും ചെയ്തു. നിങ്ങൾ ഒറ്റയ്ക്ക് വരുന്നതു കൊണ്ടാണ് തെറ്റിധരിക്കുന്നതെന്ന്. എനിക്കതിശയം തോന്നി. ഏതു ജോലിക്കാണ് നമ്മൾ വീട്ടിലുള്ളവരെയും കൂട്ടി പോകുന്നത് ? ഞാനന്ന് അയാളോട് പറഞ്ഞു, എനിക്ക് സ്വന്തമായി വന്ന് എന്റെ ജോലി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഈ പണി നിർത്തുന്നതല്ലേ നല്ലത്. ഇന്ന് കുറച്ചു കൂടെ മാറിയിട്ടുണ്ടാകാം. ഞാൻ പറഞ്ഞത് 2012 ലെ കാര്യമാണ്. കാര്യമെന്തായാലും സ്ത്രീകളോട് വേറിട്ട മനോഭാവം കാണിക്കുന്നത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആ തെറ്റ് കൃത്യമായി തിരുത്തി കൊടുക്കേണ്ടിയും വന്നിട്ടുണ്ട് പലപ്പോഴും.’ എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.