ഭയന്ന് വിറച്ചാണ് ജീവിക്കുന്നത്, നാട്ടിലേക്ക് വരാൻ കൊതിയാകുന്നു!

ഒരുകാലത്ത് മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായിരുന്ന താരമാണ് ശ്രീകല. എന്റെ മാനസപുത്രി എന്ന ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയായിരുന്നു താരത്തിന് കൂടുതൽ പ്രശസ്തി നേടി കൊടുത്തത്. പരമ്പരയിൽ ശ്രീകല അവതരിപ്പിച്ച സോഫിയ എന്ന കഥാപാത്രത്തെ വർഷങ്ങൾക്കിപ്പുറം…

Sreekala about life

ഒരുകാലത്ത് മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായിരുന്ന താരമാണ് ശ്രീകല. എന്റെ മാനസപുത്രി എന്ന ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയായിരുന്നു താരത്തിന് കൂടുതൽ പ്രശസ്തി നേടി കൊടുത്തത്. പരമ്പരയിൽ ശ്രീകല അവതരിപ്പിച്ച സോഫിയ എന്ന കഥാപാത്രത്തെ വർഷങ്ങൾക്കിപ്പുറം ഇന്നും ആരാധകർ ഓർക്കുന്നു. സീരിയലുകളിൽ മാത്രമല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് അവസരം ലഭിച്ചിരുന്നു. വിവാഹശേഷം അധികനാൾ അഭിനയത്തിൽ നിലനിൽക്കാഞ്ഞ ശ്രീകല അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ശ്രീകല അഭിനയം വിട്ടിട്ട് വർഷങ്ങൾ ആയെങ്കിലും പ്രേക്ഷകമനസ്സിൽ ശ്രീകലയ്ക്കുള്ള സ്ഥാനത്തിന് ഇന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല. അതിന്റെ ഉദാഹരണമാണ് ശ്രീകലയുടേതായി പുറത്ത് വരുന്ന ഓരോ വാർത്തകളുടെയും പ്രേക്ഷക ഭാഗത്ത് നിന്നുമുള്ള സ്വീകാര്യത.

Sreekala Sasidharan
Sreekala Sasidharan

അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുന്ന താരം ഭർത്താവിനും കുടുംബത്തിനുമൊപ്പം ഇപ്പോൾ വിദേശത്ത് ആണ്. അടുത്തിടെ താരത്തിന്റേതായി ഒരു അഭിമുഖം വന്നിരുന്നു. അതിൽ കൊറോണ സമയത്ത് കുടുംബത്തിനൊപ്പം ഭയന്ന് വിറച്ചാണ് യുകെ യിൽ കഴിയുന്നതെന്നും, ഒളിച്ചും പേടിച്ചുമാണ് രാത്രിയിൽ നടക്കാൻ ഇറങ്ങുന്നതെന്നും കേരളത്തിലേക്ക് വിമാനം കയറാൻ കാത്തിരിക്കുകയാണെന്നുമൊക്കെ താരം അഭിമുഖത്തിൽ പറഞ്ഞെന്നാണ് വാർത്തകൾ വന്നത്. ഇതിനോട് പ്രതികരിക്കുന്ന ശ്രീകല ഇപ്പോൾ.

Sreekala
Sreekala

ഞാൻ അങ്ങനെ ഒരു അഭിമുഖം കൊടുത്തു എന്നത് സത്യം തന്നെയാണ്. എന്നാൽ ഞാൻ ഒരിക്കലും പറയാത്ത  കാര്യങ്ങൾ ആണ് ഞാൻ പറഞ്ഞു എന്ന പേരിൽ പ്രചരിപ്പിച്ചത്. ഞാൻ ചിന്തിച്ചിട്ട് പോലും ഇല്ലാത്ത കാര്യങ്ങൾ ആണ് അവർ എഴുതി ഉണ്ടാക്കിയത്. അഭിമുഖത്തിൽ അവർ എഴുതിപിടിപ്പിച്ചതൊക്കെ വായിച്ചിട്ട് നാട്ടിൽ ഉള്ള ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ശരിക്കും പേടിച്ചുവെന്നും അവർ എന്നെ വിളിച്ചുവെന്നും താരം പറഞ്ഞു. ഇവിടെ ലോക്ക്ഡൗൺ സമയത്ത് ഞങ്ങൾ എല്ലാവരും വീട്ടിൽ തന്നെ ആയിരുന്നു. വേണ്ട സാധനങ്ങൾ ഒക്കെ ഓർഡർ ചെയ്തു വരുത്തുമായിരുന്നു. ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന്റെ താഴെ വിശാലമായ ഉദ്യാനം ആണ് ഉള്ളത്. വൈകുന്നേരങ്ങളിൽ അവിടെ പോകുകയും സമയം ചിലവഴിക്കുകയും ആണ് ലോക്ക് ഡൌൺ സമയത്ത് ചെയ്തുകൊണ്ടിരുന്നത്.