തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

Follow Us :

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ ഇന്ന് നിറസാന്നിധ്യമായി നിൽക്കുന്ന താരമാണ് തൃഷ കൃഷ്ണൻ. എങ്കിലും വിവാദങ്ങൾക്ക് കുറവില്ല. എന്നാൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുമ്പോഴും അത്തരം വിഷയങ്ങളൊന്നും ബാധിക്കില്ലെന്ന രീതിയിലാണ് തൃഷ തന്റെ ജോലികളിൽ വ്യാപൃതയാവുന്നത്. എന്നാൽ അതിനിടയിൽ വലിയൊരു ആരോപണം തൃഷക്കെതിരെ ഉയർന്നിട്ടുണ്ട് എന്ന തരത്തിൽ ചില റിപ്പോർട്ടുകൾ വന്നു. തമിഴ് നടൻ ശ്രീകാന്താണ് തൃഷക്കെതിരെ എത്തിയിരിക്കുന്നത്. ശ്രീകാന്തിന്റെ അഭിമുഖത്തിന്റെ ഒരുഭാഗം മാത്രമാണ് പ്രചരിക്കുന്നത് . ശ്രീകാന്തിന്റെ കുടുംബം തൃഷ നശിപ്പിക്കുന്നു എന്നാണ് ശ്രീകാന്ത് ആരോപിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത് . ശ്രീകാന്തും തൃഷയും ഏറെ നാളുകളായി സുഹൃത്തുക്കളാണ്. തമിഴിൽ മനസ്സെല്ലാം എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെയാണ് ശ്രീകാന്ത് ഒരു അഭിമുഖത്തിനിടെ തൃഷ തന്റെ കുടുംബം നശിപ്പിക്കുന്നു എന്ന് പറഞ്ഞത്. തൃഷ തന്റെ ഭാര്യയെ വിളിച്ച് അനാവശ്യമായ കാര്യങ്ങൾ സ്മസാരിക്കുന്നുവെന്നാണ് ശ്രീകാന്ത് പറയുന്നത്.

2007ലാണ് ശ്രീകാന്തും വന്ദനയും തമ്മിലുള്ള വിവാഹം നടക്കുന്നത്. അതിനു മുൻപ് തന്നെ തൃഷയും വേദനയും സുഹൃത്തുക്കളാണ്. ശ്രീകാന്തിന്റെ ഭാര്യ വന്ദനയെ ഒരു ദിവസം തൃഷ ഫോൺ ചെയ്തു ശ്രീകാന്ത് നല്ല വ്യക്തിയല്ല, അയാൾക്ക് ഇം​ഗ്ലീഷ് പോലും മര്യദക്ക് അറിയില്ല എന്നൊക്കെ പറഞ്ഞുവെന്നും . മാത്രമല്ല ശ്രീകാന്ത് അയാളുടെ നല്ല സുഹൃത്തിനെ വിവാഹം കഴിക്കാൻ ശ്രമിക്കുകയാണെന്നും തൃഷ പറഞ്ഞുവെണ്ണനാണ് ശ്രീകാന്ത് ആരോപിക്കുന്നത്. ഉടനെ തന്നെ ഈ കാര്യം വന്ദന ശ്രീകാന്തിനെ അറിയിച്ചു. എന്നാൽ പിന്നീടാണ് മനസിലായത് ത‍ൃഷ ഇവരെ രണ്ട് പേരെയും പ്രാങ്ക് ചെയ്യുകയാണെന്ന്. ഇതിന്റെ ഭാ​ഗമായാണ് ശ്രീകാന്ത് തൃഷക്കെതിരെ അത്തരമൊരു കുറ്റാരോപണം നടത്തിയത്. സത്യത്തിൽ അതൊരു തമാശ നിറഞ്ഞ സംസാരമായിരുന്നു. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. തൃഷയും ശ്രീകാന്തും മനസ്സെല്ലാം എന്ന ചിത്രത്തിനു മുന്നേ ഒരുമിച്ച് ഫാഷൻ ഷോ ചെയ്തിട്ടുണ്ട്. “സിനിമയിൽ വരുന്നതിനു മുന്നേ എനിക്ക് തൃഷയെ അറിയാം. അവൾ സിനിമയിൽ വരണമെന്ന് ഒരുപാട് ആ​ഗ്രഹിച്ചിട്ടുണ്ട്. തനിക്ക് തൃഷയിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം അന്ന് തൃഷ എങ്ങനെയായിരുന്നോ ഉണ്ടായിരുന്നത് അത് പോലെ തന്നെയാണ് ഇന്നും ഉള്ളത്. ഒരു മാറ്റവുമില്ല എന്നും ഒരു അഭിമുഖത്തിനിടെ ശ്രീകാന്ത് പറഞ്ഞിരുന്നു. എന്തായാലും ശ്രീകാന്ത് തൃഷയെപ്പറ്റി പറഞ്ഞ കാര്യങ്ങൾ കോളിവുഡിൽ ചർച്ചയായികഴിഞ്ഞു.

അതേസമയം വിജയ്‌യും നടി തൃഷയും തമ്മിലുള്ള ബന്ധമാണ് നിലവില്‍ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ച. വിജയ്‌യുടെ ജന്മദിനത്തില്‍ ലിഫ്റ്റിനുള്ളില്‍ നിന്നുള്ള മിറര്‍ സെല്‍ഫി ചിത്രം തൃഷ പങ്കുവെച്ചത് ചര്‍ച്ചയായിരുന്നു. പിന്നാലെ ഇരുതാരങ്ങളും പലപ്പോഴും ഒരുമിച്ചാണ് എന്ന അഭ്യൂഹങ്ങളും അതിനുള്ള ചില തെളിവുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ച് വിദേശയാത്രകള്‍ ചെയ്യാറുണ്ടെന്ന അഭ്യൂഹങ്ങളാണ് എത്തിയത്. ഈ അഭ്യൂഹങ്ങളോട് തൃഷയോ വിജയ്‌യോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2002ൽ പുറത്തിറങ്ങിയ മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയാണ് നായിക വേഷത്തിൽ തൃഷ എത്തുന്നത്. അതിനു ശേഷം പിന്നീട് ചെയ്ത് എല്ലാ വേഷങ്ങളും നായികാ പ്രാധാന്യമുള്ളത് മാത്രം. ഇടക്ക് കൊടി എന്ന ചിത്രത്തിലൂടെ നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രവും ചെയ്തിരുന്നു. തമിഴിലും തെലു​ഗിലും ഒരുമിച്ച് റിലീസ് ചെയ്ത ബൈലിങ്ക്വൽ ചിത്രം എനക്ക് 20 ഉനക്ക് 18 എന്ന ചിത്രത്തിലൂടെ തെലു​ഗിലും തിളങ്ങി. പിന്നീട് വർഷം എന്ന ചിത്രത്തിലൂടെ തെലു​ഗിലെ ടോപ് നായികമാരിൽ ഒരാളായി. അതിനു ശേഷം മലയാളം , ഹിന്ദി, കന്നട എന്നീ ഭാഷകളിലും അഭിനയിച്ചു. റോജ കൂട്ടം എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് സിനിമയിലെത്തുന്നത്. അതിനു ശേഷം പാർത്ഥിപൻ കനവ്, ബോസ്, കനാകണ്ടേൻ, തുടങ്ങി നിരവധി ചിത്രങ്ങൾ ചെയ്തു. തമിഴിനു പുറമേ തെലു​ഗിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ശ്രീകാന്തും വന്ദനയും പ്രണയിച്ച് വിവാഹിതരായവരാണ്. ഇരുവർക്കും രണ്ട് മക്കളുണ്ട്.