ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹദിവസമായിരുന്നു ഞങൾ ഒളിച്ചോടിയത്

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രീലക്ഷ്മി. നിരവധി സിനിമകളിൽ ആണ് ഒരു കാലത്ത് താരം അഭിനയിച്ചത്. വിവാഹത്തോടെ കുറച്ച് നാളുകൾ അഭിനയത്തിൽ നിന്ന് വിട്ട് നിന്ന താരം നൃത്തത്തിലും മറ്റുമായി സജീവമായിരുന്നു എങ്കിലും വർഷങ്ങൾക്ക് ശേഷമാണു താരം അഭിനയത്തിലേക്ക് തിരിച്ച് വരുന്നത്. ടെലിവിഷൻ പരമ്പരകളിൽ കൂടിയാണ് താരം തന്റെ തിരിച്ച് വരവ് നടത്തിയത്. ഇന്ന് നൃത്തത്തിലും അഭിനയത്തിലും എല്ലാം ഒരു പോലെ സജീവമായി നിൽക്കുകയാണ് താരം. തന്റെ ജീവിതത്തിനെ കുറിച്ച് ശ്രീലക്ഷ്മി പറഞ്ഞ വാക്കുകളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ ജീവിതത്തിൽ തനിക് ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് ശ്രീലക്ഷ്മി പറയുന്നത്.

പ്രണയിച്ച ആളെ വിവാഹം കഴിക്കുന്നതിനോട് വീട്ടുകാർക്ക് എതിർപ്പ് ആയിരുന്നു. വീട്ടുകാർ എതിർത്തപ്പോൾ ആണ് പ്രണയിച്ച് വിവാഹം കഴിക്കാൻ വേണ്ടി ഞങ്ങൾ ഒളിച്ചോടിയത്. ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹദിവസം ആണ് ഞങ്ങൾ ഒളിച്ചോടിയത്. അത് കൊണ്ട് തന്നെ തന്റെ ഒളിച്ചോട്ടത്തിനെ കുറിച്ചുള്ള വാർത്തകൾ ഒന്നും വന്നില്ല. വിവാഹതിന് ശേഷം അഭിനയത്തിലേക്ക് വീണ്ടും തിരിച്ച് വരാൻ നിൽക്കുമ്പോൾ ആണ് മൂത്ത മകൻ ജനിക്കുന്നത്. അതിനു ശേഷം കുറച്ച് വർഷങ്ങൾ കഴിഞ്ഞു വീണ്ടും അഭിനയത്തിലേക്ക് വരാൻ തയ്യാറെടുക്കുമ്പോൾ ആണ് രണ്ടാമത്തെ മകൻ ജനിക്കുന്നത്. അവൻ ഒരു സ്പെഷ്യൽ ചൈൽഡ് ആയിരുന്നു. അവനെ നോക്കാൻ ഞാൻ വേണമായിരുന്നു.

അവനെ നോക്കാൻ വേണ്ടി എന്റെ പന്ത്രണ്ട് വർഷങ്ങൾ ആണ് പോയത്. എന്നാലും ആ സമയത്ത് ഞാൻ എന്റെ നൃത്തവും മറ്റും പ്രാക്ടീസും ചെയ്യുന്നുണ്ടായിരുന്നു. അവനു പന്ത്രണ്ട് വയസ്സുള്ളപ്പോൾ ആണ് ഞാൻ വീണ്ടും അഭിനയത്തിലേക്ക് വരുന്നത്. അപ്പോഴും എനിക്ക് ഒരുപാട് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവന്നു . ഇങ്ങനെ ഒരു കൊച്ചിനെ ഇട്ടിട്ട് അവൾ അഭിനയിക്കാൻ പോയേക്കുന്നു എന്ന് പലരും പറഞ്ഞു. ഞാൻ എന്റെ എല്ലാ ഉത്തരവാദിത്വങ്ങളും ചെയ്തിട്ടാണ്അഭിനയിക്കുന്നത് . അത് കൊണ്ട് തന്നെ അഭിനയിക്കാൻ പോകുന്നതിൽ എനിക്ക് ഒരു കുറ്റബോധവും ഇല്ല. അവനെ ഞാൻ നന്നായി തന്നെയാണ് നോക്കുന്നത്. എന്റെ കണ്ണടയും വരെയും അവനെ നന്നായി നോക്കാൻ എനിക്ക് കഴിയും. കാരണം ഞാൻ അവന്റെ ‘അമ്മ ആണ് എന്നുമാണ് ശ്രീലക്ഷ്‌മി പറയുന്നത്.