Film News

പേളി എന്നെ വിളിച്ച് പറയുമ്പോൾ രാത്രിയിൽ പോലും ഞാൻ സെറ്റിൽ നിന്നും ഓടിയെത്താറുണ്ട്, അത് കാണാൻ വേണ്ടി 

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് പേളി മാണി. മുൻപ് സ്‌ക്രീനിൽ സജീവമാണെങ്കിലും മാഴ്‌സ്‌വിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന പരുപാടിയിലൂടെയാണ് പേളി ജന ഹൃദയം കീഴടക്കിയത്.പിന്നീട് ബിഗ് ബോസ്സിൽ എത്തിയ പേളി ശ്രീനിഷുമായി ഇഷ്ട്ടത്തിൽ ആകുന്നു. തുടക്കത്തില്‍ ഇവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. ബിഗ് ബോസ് പൂര്‍ത്തിയാക്കിയതിന് ശേഷം ഇരുവരും ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. വിവാഹത്തിന് ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.

ഇരുവരും തങ്ങളുടെ ഒന്നാം വിവാഹവാർഷികം ആഘോഷിച്ചതിനു പിന്നാലെയാണ് പേളി ഗർഭിണി ആണെന്ന വാർത്ത പുറത്ത് വന്നത്, താരം തന്നെയാണ് താൻ അമ്മയാകാൻ പോകുന്ന വിവരം എല്ലാവരെയും അറിയിച്ചത്, പിന്നാലെ ഇരുവർക്കും ആശംസയുമായി നിരവധിപേർ എത്തി, തന്റെ ഗർഭകാല വിശേഷങ്ങൾ എല്ലാം പേളി പ്രേക്ഷകരോട് പങ്കുവെക്കാറുണ്ട്. ഇപ്പോൾ പേളിയുടെ ഗർഭകാല വിശേഷങ്ങൾ പങ്കുവെക്കുകയാണ് ശ്രീനിഷ്. ശ്രീനിഷിന്റെ വാക്കുകൾ ഇങ്ങനെ

ഭക്ഷണം കഴിക്കാനോ പ്രത്യേകിച്ച്‌ എന്തെങ്കിലും ചെയ്യാനോയൊന്നും താല്‍പര്യമില്ലാത്ത പോലെയായിരുന്നു പേളി മാണി. ആ സമയത്താണ് ഗര്‍ഭിണിയുടെ ലക്ഷണങ്ങളെക്കുറിച്ച്‌ ഗൂഗിളില്‍ തപ്പിയത്. ലക്ഷണങ്ങള്‍ കണ്ടപ്പോഴേ പേളി ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ചിരുന്നു. ടെസ്റ്റ് ചെയ്ത് രണ്ട് വര കൂടി കണ്ടപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അതിന് ശേഷമായാണ് ആശുപത്രിയില്‍ പോയത്. നിരവധി ടെസ്റ്റുകളായിരുന്നു അവര്‍ നടത്തിയത്. ജീവിതത്തിലെ വലിയൊരു പരീക്ഷയുടെ റിസല്‍ട്ട് അറിയാനായി കാത്തിരിക്കുന്ന അവസ്ഥയായിരുന്നു അത്.

മൂന്നാമത്തെ മാസം ശരിക്കും കഷ്ടപ്പാടായിരുന്നുവെന്ന് ശ്രീനിഷ് പറയുന്നു. രാവിലെ എഴുന്നേല്‍ക്കുമ്ബോഴേ പേളി ഛര്‍ദ്ദിക്കാന്‍ തുടങ്ങും. പുറംതടവി ക്കൊടുക്കലായിരുന്നു എന്റെ പണി. ജ്യൂസും ഉണ്ടാക്കിക്കൊടുക്കാറുണ്ടായിരുന്നു താനെന്നും ശ്രിനിഷ് അരവിന്ദ് പറയുന്നു. ഗര്‍ഭിണിയായതോടെ വൈകി ഭക്ഷണം കഴിക്കുന്ന ശീലം ഞങ്ങള്‍ നിര്‍ത്തിയിരുന്നു. പാനിപൂരിയുടെ കാര്യത്തില്‍ മാത്രം ഇളവ് വരുത്തിയിരുന്നു.

സദ്യയും പേളിക്ക് ഇപ്പോള്‍ വലിയ ഇഷ്ടമാണ്. ഐസ്‌ക്രീമും ചോക്ലേറ്റുമൊന്നും ഇപ്പോള്‍ അത്ര താല്‍പര്യമില്ലെന്നും ശ്രിനിഷ് പറയുന്നു. പേളിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മുന്‍പ് മുട്ടയും പാലുമൊന്നും കഴിക്കാത്തയാള്‍ ഇപ്പോള്‍ അതൊക്കെ സന്തോഷത്തോടെ കഴിക്കുന്നുണ്ട്. കുഞ്ഞിനായാണ് അതൊക്കെ ചെയ്യുന്നത്. തനിക്ക് നെഗറ്റീവ് എനര്‍ജി ഇല്ലാതിരിക്കാനുള്ള ശ്രമങ്ങളും പേളി നടത്തുന്നുണ്ട്. എപ്പോഴും പോസിറ്റീവാണ്. വാര്‍ത്തകളൊന്നും കാണാറില്ലെന്നും ശ്രിനിഷ് പറയുന്നു.

കുഞ്ഞിന്റെ അനക്കം കാണാൻ താൻ എത്ര രാത്രിയായാലും സെറ്റിൽ നിന്നും വീട്ടിലേക്ക് പോകാറുണ്ടെന്ന് ശ്രീനിഷ് പറയുന്നു, പേളി ചോക്ലേറ്റ് കഴിക്കുമ്പോൾ ആണ് കുഞ്ഞ് അനങ്ങുന്നത് എന്ന് ശ്രീനിഷ് പറയുന്നു, അത് കാണുമ്പൊൾ വല്ലാത്തൊരു ഫീൽ ആണെന്നും താരം വ്യക്തമാക്കി.

 

Trending

To Top
Don`t copy text!