അങ്ങനെ ദാസനും, വിജയനും ഒന്നിക്കാൻ പോകുന്നു! സൂചന നൽകി; ശ്രീനിവാസൻ 

ഒരു കാലത്തു മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള നടന്മാർ ആയിരുന്നു ശ്രീനിവാസനും, മോഹൻലാലും, ഇരുവരുടെയും ചിത്രങ്ങൾ എന്ന് തന്നെ പറയുമ്പോൾ ആദ്യം മനസിലേക്ക് ഓടിവരുന്നത് നാടോടികാറ്റിലെ  ദാസനെയും, വിജയനെയും ആണ്, ഇപ്പോൾ വീണ്ടും അങ്ങനൊരു ജോഡി…

ഒരു കാലത്തു മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള നടന്മാർ ആയിരുന്നു ശ്രീനിവാസനും, മോഹൻലാലും, ഇരുവരുടെയും ചിത്രങ്ങൾ എന്ന് തന്നെ പറയുമ്പോൾ ആദ്യം മനസിലേക്ക് ഓടിവരുന്നത് നാടോടികാറ്റിലെ  ദാസനെയും, വിജയനെയും ആണ്, ഇപ്പോൾ വീണ്ടും അങ്ങനൊരു ജോഡി സംഗമം ഉണ്ടാകുമെന്ന് സൂചന നല്കിയിരിക്കുകയാണ് നടൻ ശ്രീനിവാസൻ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം കാണാൻ എത്തിയപ്പോളാണ് ശ്രീനിവാസൻ ഈ സൂചന നൽകിയത്

വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും, പ്രണവ് മോഹൻലാലും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വീണ്ടും താനും മോഹന്ലാലുമായുള്ള ഒരു ചിത്രം ഉണ്ടാകുമെന്ന് ശ്രീനിവാസൻ മാധ്യമപ്രവർത്തകരോട് സൂചന നൽകി. ഇപ്പോൾ അങ്ങനൊരു ഡിസ്കഷൻ നടക്കുകയാണ് എന്നും ശ്രീനിവാസൻ പറഞ്ഞു

തന്റെ ആരോഗ്യ പ്രശ്നങ്ങൾ കാരണമായിരുന്നു അങ്ങനൊരു ചിത്രം നീണ്ടുപോയത്, തന്റെ അവസ്ഥ മാറിക്കഴിഞ്ഞാൽ താനും മോഹന്ലാലുമായുള്ള ഒരു ചിത്രം ഉണ്ടാകുമെന്നാണ് ശ്രീനിവാസൻ പറയുന്നത്.