അന്ന് അവിടെ വെച്ച് എന്നെ കെട്ടിപ്പിടിക്കാൻ ബുദ്ധിമുട്ട് ആണെന്ന് പാർവതി പറഞ്ഞു

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്ബതികളാണ് ജയറാമും പാര്‍വതിയും . സിനിമയിലെ പ്രണയ ജോഡികള്‍ ജീവിതത്തിലും ഒന്നാകുകയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് പാര്‍വതി. ഇന്നും താരത്തിന്റെ പഴയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമാണ്.…

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്ബതികളാണ് ജയറാമും പാര്‍വതിയും . സിനിമയിലെ പ്രണയ ജോഡികള്‍ ജീവിതത്തിലും ഒന്നാകുകയായിരുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് പാര്‍വതി. ഇന്നും താരത്തിന്റെ പഴയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമാണ്. പാര്‍വതിയുടെ രണ്ടാം വരവിനെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ച നടന്നിരുന്നു. എന്നാൽ പാർവതി വീണ്ടും പഴയത് പോലെ സിനിമയിൽ സജീവമാകും എന്നുള്ള പ്രതീക്ഷകൾ ഒന്നും പ്രേക്ഷകർക്കും ഇല്ല എന്ന് വേണമെങ്കിലും പറയാം. ഇപ്പോഴും പാർവതിയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം വലിയ പ്രേക്ഷക സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. മലയാളികളുടെ മനസ്സിനെ അത്രയേറെ സ്വാധീനിച്ച ഒരു നടി കൂടിയാണ് പാർവതി.

parvathy jayaram.2
parvathy jayaram.2

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ വടക്കുനോക്കി യന്ത്രം എന്ന ചിത്രത്തിൽ പാർവതിക്ക് ഒപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ രസകരമായ ഒരു അനുഭവം തുറന്ന് പറയുകയാണ് ശ്രീനിവാസൻ. ശ്രീനിവാസൻ-പാർവതി കൂട്ടുകെട്ടിൽ പിറന്ന മനോഹരമായ ഒരു ചിത്രം ആയിരുന്നു വടക്ക്നോക്കി യന്ത്രം. ചിത്രം വലിയ വിജയം തന്നെ ആയിരുന്നു നേടിയത്. തളത്തിൽ ദിനേശനെയും ശോഭയേയും മലയാളികൾ അത്രപെട്ടെന്ന് ഒന്നും മറക്കില്ല. ചിത്രത്തിലെ നർമ്മ രംഗങ്ങൾ ഇപ്പോഴും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതുമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് തന്നെ കെട്ടിപ്പിടിക്കാൻ ബുദ്ധിമുട്ട് ആണെന്ന് പാർവതി പറഞ്ഞ കാര്യത്തെ കുറിച്ചാണ് ശ്രീനിവാസൻ പറയുന്നത്.

Sreenivasan

ദിനേശന്റെ സംശയരോഗം സഹിക്കാൻ വയ്യാതെ ശോഭ പിണങ്ങി പോകുന്നതും എന്നാൽ തന്റെ രോഗം എല്ലാം മാറി എന്ന് പറഞ്ഞു ദിനേശൻ ശോഭയെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതും ആണ് സീൻ. അച്ഛനും അമ്മയും എതിർത്തിട്ടും അതിനെ മറികടന്ന് ശോഭ ദിനേശന് ഇപ്പം വരുമ്പോൾ എല്ലാം മറന്ന് ശോഭയും ദിനേശനും തമ്മിൽ കെട്ടിപിടിക്കുന്നതാണ് സീൻ. എന്നാൽ ഈ സീൻ പറഞ്ഞു കുറച്ച് കഴിഞ്ഞപ്പോൾ തന്നെ കെട്ടിപ്പിടിക്കാൻ ബുദ്ധിമുട്ട് ആണെന്ന് അസ്സോസിയേറ്റ് ഡയറക്ടർ വഴി പാർവതി എന്നെ അറിയിച്ചു. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ആകെ ധർമ്മ സങ്കടത്തിലും ആയി. എന്നാൽ പാർവതി അങ്ങനെ പറഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലായിരുന്നു. സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും ഇനി താൻ കെട്ടിപിടിക്കുന്നുണ്ടെങ്കിൽ അത് ജയറാമിനെ മാത്രമായിരിക്കും എന്നൊരു തീരുമാനം പാർവതി എടുത്ത സമയം ആയിരുന്നു അത് എന്നുമാണ് ശ്രീനിവാസൻ പറഞ്ഞത്.