ചീത്തവിളി സ്ഥിരമായി കേള്‍ക്കാറുണ്ട്, ശ്രീവിദ്യ മുല്ലച്ചേരി

sreevidya latest news
sreevidya latest news

സ്റ്റാര്‍ മാജികിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ ശ്രീവിദ്യ പറഞ്ഞ ചില മറുപടികള്‍ ശ്രദ്ധനേടുന്നത്. ഒരു റാപ്പിഡ് ഫയര്‍ റൗണ്ട് ആയിരുന്നു അത്. അവസാനമായി ക്യു നിന്നത് എപ്പോഴായിരുന്നു എന്നാണ് താരത്തോട് ചോദിച്ചത്.


ബീവറേജിന് മുന്നില്‍ നിന്ന് താരം ആദ്യം മറുപടി നല്‍കി. പിന്നീട് ഒരു നിമിഷം ആലോചിച്ചു. അല്ല താന്‍ ബാറില്‍ പോയി സാധനം വാങ്ങുന്ന ആളാണ്. താരം പറഞ്ഞത് തിരുത്തി. പിന്നീട് കൃത്യമായി എവിടെയാണ് ക്യൂ നിന്നത് എന്ന് പറയുകയും ചെയ്തു.
വാക്‌സിന്‍ എടുക്കുവാന്‍ വേണ്ടി ആശുപത്രിയില്‍ ആണ് എന്നാണ് താരം പറഞ്ഞ മറുപടി. സെറ്റില്‍വെച്ച് ചീത്തവിളി കേള്‍ക്കാറുണ്ടോ എന്നും ചോദ്യമുയര്‍ന്നു. സ്ഥിരമായി കേള്‍ക്കുന്നതാണ് എന്നാണ് താരം മറുപടി പറഞ്ഞത്. ഷോയുടെ ഡയറക്ടര്‍ അനൂപെട്ടന്‍ എപ്പോഴും ചീത്ത വിളിക്കും.തുടക്കത്തില്‍ തനിക്ക് നാണക്കേട് തോന്നുമായിരുന്നു. എന്നാല്‍ പിന്നീട് അത് ശീലമായി. ഇപ്പോള്‍ അതൊന്നും മൈന്‍ഡ് ചെയ്യാറില്ല.
ഒരു ദിവസം ചീത്തവിളി കേട്ടില്ലെങ്കില്‍ ആണ് അത്ഭുതം. സെറ്റില്‍ ഇരുന്ന് താന്‍ ഉറക്കം തൂങ്ങാറുണ്ട്. ഉറക്കമാണോ ശ്രീവിദ്യ എന്ന് അനൂപേട്ടന്‍ ഉറക്കെ വിളിച്ചു ചോദിക്കും. ഹേയ് അല്ല അനൂപ് ചേട്ടാ എന്ന് താന്‍ മറുപടി പറയും.