“എന്റെ പിള്ളേര് സമാധാനമുള്ള വല്ല ജോലിക്കും പോകട്ടെ” മക്കളെകുറിച്ച് വിനീത് ശ്രീനിവാസന്‍!!

മലയാള സിനിമയുടെ വിവിധ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച താരമാണ് വിനീത് ശ്രീനിവാസന്‍. ഗായകന്‍ ആയി കടന്നു വന്ന താരം, പിന്നീട് അഭിനേതാവായും സംവിധായകനായും എല്ലാം മാറുകയായിരുന്നു. പ്രണവ് മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി വിനീത് സംവിധാനം…

മലയാള സിനിമയുടെ വിവിധ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച താരമാണ് വിനീത് ശ്രീനിവാസന്‍. ഗായകന്‍ ആയി കടന്നു വന്ന താരം, പിന്നീട് അഭിനേതാവായും സംവിധായകനായും എല്ലാം മാറുകയായിരുന്നു. പ്രണവ് മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി വിനീത് സംവിധാനം ചെയ്ത് സിനിമയാണ് ഹൃദയം. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന്റെ സമയത്ത് തന്റെ മക്കളെ കുറിച്ച് ആ വേദിയില്‍ വെച്ച് വിനീത് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

vineeth-sreenivasan

അച്ഛന്‍ ശ്രീനിവാസന്റെ പാത പിന്തുടര്‍ന്ന് സിനിമാ മേഖലയില്‍ എത്തിയ വിനീത് സ്വന്തം മക്കളുടെ ഭാവിയെ കുറിച്ചാണ് വേദിയില്‍ വെച്ച് സംസാരിച്ചത്. വേദിയിലെത്തിയ വിനീതിനു പിന്നാലെ മക്കളായ വിഹാനും ഷനയയും വേദിയിലേക്ക് ചാടിക്കയറി. ”തലമുറകളിലൂടെ സിനിമ സഞ്ചരിച്ച്, ഇപ്പോള്‍ വിനീതേട്ടനും പിള്ളേരും ഹൃദയത്തിന്റെ ഓഡിയോ ലോഞ്ച് വേദിയില്‍ എത്തിനില്‍ക്കുകയാണ്. എന്താണ് പറയാനുള്ളത്?” എന്നായിരുന്നു അവതാരകന്റെ ചോദ്യം. ‘എന്റെ പിള്ളേരെങ്കിലും സമാധാനമുള്ള വേറെ എന്തേലും ജോലിയ്ക്ക് പോവട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,”

വിനീത് ശ്രീനിവാസന്റെ മറുപടി ഇങ്ങനെയായിരുന്നു. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ജനുവരി 21നാണ് ‘ഹൃദയം’ തിയേറ്ററുകളില്‍ എത്തുന്നത്. മോഹന്‍ലാല്‍, ശ്രീനിവാസന്‍, പ്രിയദര്‍ശന്‍ എന്നിങ്ങനെ മലയാളസിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുക്കെട്ടിനെ ഓര്‍മ്മപ്പെടുത്തുന്ന രംഗങ്ങള്‍ കൂടി,

കോര്‍ത്തിണക്കിയതാണ് ഹൃദയം എന്ന സൂചനയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്ന് കഴിഞ്ഞു. അതേസമയം, പതിവില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഹൃദയത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. വലിയ ഇടവേളയ്ക്കു ശേഷം പാട്ടുകള്‍ ഓഡിയോ കാസറ്റുകളായും ഇറക്കുന്ന ചിത്രമാണ് ഹൃദയം. ഇന്ത്യയില്‍ ഇപ്പോള്‍ ഓഡിയോ കാസറ്റ് പ്രൊഡക്ഷന്‍ ഇല്ലാത്തതിനാല്‍ കാസറ്റ് ജപ്പാനില്‍ നിന്നാണ് എത്തിച്ചത് എന്ന് വിനീത് നേരത്തെ അറിയിച്ചിരുന്നു.