‘ശ്രീകാന്തിന് ഭൂമികയെ കൊല്ലാൻ തോന്നി’ ; സംഭവം വെളിപ്പെടുത്തി നടൻ 

തമിഴ്, തെലുങ്ക് സിനിമാ രം​ഗത്ത് നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച് സുപരിചിതനായ നടനാണ് ശ്രീകാന്ത്. മലയാളത്തിലും ശ്രീകാന്ത് അഭിനയിച്ചിട്ടിട്ടുണ്ട്. ശ്രീകാന്ത് നായകനായി തിളങ്ങിയ ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ പിൽക്കാലത്ത് ശ്രീകാന്തിന്റെ താരമൂല്യത്തിൽ ചെറിയ ഇടിവ് സംഭവിച്ചു…

തമിഴ്, തെലുങ്ക് സിനിമാ രം​ഗത്ത് നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച് സുപരിചിതനായ നടനാണ് ശ്രീകാന്ത്. മലയാളത്തിലും ശ്രീകാന്ത് അഭിനയിച്ചിട്ടിട്ടുണ്ട്. ശ്രീകാന്ത് നായകനായി തിളങ്ങിയ ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ പിൽക്കാലത്ത് ശ്രീകാന്തിന്റെ താരമൂല്യത്തിൽ ചെറിയ ഇടിവ് സംഭവിച്ചു വിജയ്, അജിത്ത് തുടങ്ങിയവർ സൂപ്പർതാര പദവിയിലേക്ക് കുതിച്ച കാലത്താണ് ശ്രീകാന്ത് ഉൾപ്പെയുള്ള നടൻമാരുടെ കരിയർ ​ഗ്രാഫ് താഴ്ന്നത്. തെലുങ്കിൽ ശ്രീ രാം എന്ന പേരിലാണ് ശ്രീകാന്തിനെ  അറിയപ്പെടുന്നത്. ശ്രീകാന്ത് എന്ന പേരിൽ മറ്റൊരു തെലുങ്ക് നടൻ ഉള്ള സാഹചര്യത്തിലാണ് ശ്രീ രാം എന്ന പേര് ‌ടോളിവുഡിൽ ഉപയോ​ഗിച്ചത്. കെ ബാലചന്ദറിന്റെ ടെലി സീരിയലിലൂ‌ടെയാണ് ശ്രീകാന്ത് അഭിനയ രം​ഗത്ത് തുടക്കം കുറിക്കുന്നത്. 2002 ൽ റോജക്കൂട്ടം എന്ന ചിത്രത്തിലൂടെ സിനിമാ രം​ഗത്തേക്ക് കടന്ന് വന്നു. പിന്നീ‌ട് റൊമാന്റിക് സിനിമകൾ ശ്രീകാന്തിനെ തേടി തുടരെ വന്നു. 2010 ന് ശേഷമാണ് ശ്രീകാന്തിന്റെ കരിയറിൽ ഇടിവ് സംഭവിച്ച് തുടങ്ങിയത്. 2012ൽ പുറത്തിറങ്ങിയ നൻപൻ ആണ് പിന്നീടിങ്ങോട്ടുള്ള കരിയർ ​ഗ്രാഫിൽ ശ്രീകാന്തിന്റേതായി എടുത്ത് പറയാനുള്ള സിനിമ. ചിത്രത്തിൽ സഹനായക വേഷമാണ് ശ്രീകാന്ത് ചെയ്തത്.

ഹീറോ, ഉപ്പുകണ്ടം ബ്രദേഴ്സ്, ബഡ്ഡി എന്നീ മലയാള സിനിമകളിലും ശ്രീകാന്ത് അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇവയൊന്നും കാര്യമായി ശ്ര​ദ്ധിക്കപ്പെട്ടില്ല. തന്റെ സിനിമാ അനുഭവങ്ങൾ പങ്കുവെക്കവെ നടി ഭൂമിക ചൗളയെക്കുറിച്ച് ശ്രീകാന്ത് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീകാന്ത് തുറന്ന് സംസാരിച്ചത്. തനിക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭൂമികയെന്ന് ശ്രീകാന്ത് പറയുന്നു. അതേസമയം ഒരിക്കൽ ഭൂമികയുടെ പ്രവൃത്തി തന്നെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ടെന്നും ശ്രീകാന്ത് വ്യക്തമാക്കി. ഒരു സിനിമയിൽ ഒരുമിച്ച് അഭിനടയിക്കവെ പാതിവഴിയിൽ വെച്ച് ഭൂമിക സെറ്റിൽ നിന്നും മ‌ടങ്ങി. ദിവസങ്ങൾക്ക് ശേഷം എയർപോർട്ടിൽ വെച്ച് കണ്ടപ്പോൾ ആ സിനിമ പൂർത്തിയായോ എന്ന് ഭൂമിക ചോദിച്ചു.

ആ സമയത്ത് തനിക്ക് നടിയെ കൊല്ലാനുള്ള ദേഷ്യം തോന്നി. ചെറിയ തോതിൽ ഞങ്ങൾ തമ്മിൽ വഴക്കുണ്ടായി. എന്നാൽ കുറച്ച് സമയത്തിനുള്ളിൽ തങ്ങൾ രണ്ട് പേരും ചിരിച്ചെന്നും ഷൂട്ടിം​ഗിനിടെ ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. റോജ കൂട്ടം, ബഡ്ഡി തുടങ്ങിയ സിനിമകളിൽ ശ്രീകാന്തും ഭൂമികയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ശ്രീകാന്തിനെ പോലെ ഭൂമികയും ഇന്ന് നായികയായി സിനിമകൾ ചെയ്യുന്നില്ല. അടുത്തിടെ കിസി കാ ഭായ് കിസി കാ ജാൻ എന്ന സിനിമയിൽ ഭൂമിക അഭിനയിച്ചു. സൽമാൻ ഖാനായിരുന്നു ചിത്രത്തിലെ നായകൻ. ഭ്രമരം, ബഡ്ഡി എന്നീ മലയാള സിനിമകളിൽ മികച്ച പ്രക‌ടനം കാഴ്ച വെച്ച ഭൂമിക ഇന്ന് കരിയറിനൊപ്പം കുടുംബ ജീവിതത്തിനും ശ്രദ്ധ നൽകുന്നു. യോഗ പരിശീലകനായ ഭാരത് താക്കൂറാണ് ഭൂമികയുടെ ഭർത്താവ്. 2014 ൽ ഇരുവർക്കും ഒരു മകനും പിറന്നു. സില്ലിനൊരു കാതൽ എന്ന സിനിമയാണ് ഭൂമികയുടെ കരിയറിൽ ഏറെ ശ്രദ്ധ നേടിയ ചിത്രം. നിരവധി ഭാഷകളിൽ ഒരേസമയം അഭിനയിച്ച ഭൂമിക ഒരു ഭാഷയിലും തുടരെ സിനിമകൾ ചെയ്യാൻ പലപ്പോഴും തയ്യാറായില്ല.