ജീവിതത്തിൽ സ്വന്തം വീട് പോലും ഉപേക്ഷിച്ചു പോകേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ശ്രീനിവാസൻ

Actor-sreenivasan
Actor-sreenivasan
Follow Us :

മോളിവുഡ് സിനിമയിൽ വളരെ വലിയ സ്ഥാനമാണ് ഇപ്പോൾ ശ്രീനിവാസനുള്ളത്. പതിറ്റാണ്ടുകൾ കൊണ്ട് മലയാള സിനിമയിൽ സജീവമായ താരം നടൻ എന്ന നിലയിൽ മാത്രമല്ല തന്റെ കഴിവ് തെളിയിച്ചിട്ടുള്ളത്. നിർമ്മാതാവായും സംവിധായകനാനും കഥാരചയിതാവായുമെല്ലാം നിരവധി തവണ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തുടക്ക കാലത്ത് അധികം ശ്രദ്ധിക്കപ്പെടാഞ്ഞ താരം തന്റെ കഴിവും കഠിനാധ്വാനവും കൊണ്ടാണ് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തത്. ശ്രീനിവാസനു പിന്നാലെ താരത്തിന്റെ മക്കളും സിനിമയിൽ എത്തിച്ചേർന്നിരുന്നു,ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ വീട് നഷ്ട്മായതിനെ കുറിച്ചതും തിരിച്ചു കിട്ടിയതിനെ കുറിച്ചും താരം വ്യക്തമാക്കിയിരുന്നു.ജീവിതത്തിൽ നേരിട്ട് ഏറ്റവും ശക്തമായ പ്രതിസന്ധികളെ കുറിച്ചും വീട് വിട്ട് പോയതിനെ കുറിച്ചും ശ്രീനിവാസൻ എടുത്തു പറയുന്നു.

Srinivasan
Srinivasan

എന്റെ ജീവിതത്തിൽ എനിക്കും എന്റെ കുടുംബത്തിന് വീട് വിട്ട് ഇറങ്ങേണ്ട ഒരു സാഹചര്യം ഉണ്ടായിരുന്നുവെന്നും.അപ്പോൾ അവിടെ നിന്നും ഇറങ്ങുക എന്നൊരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് താരം വ്യക്തമാക്കുന്നു.അപ്പോൾ കൂത്തുപറമ്പ് എന്ന സ്ഥലത്തിന് അടുത്തായി ഒരു വാടക വീട് കണ്ടെത്തിയിരുന്നു.ആ വീടിന് മാസത്തിൽ 250 രൂപയായിരുന്നു വാടക.ഒരു വലിയ വിധി എന്നോണം ആ വീട്ടിൽ വെച്ച് തന്നെയാണ് ഞങ്ങളുടെ ജീവിതത്തിലെ  ഏറ്റവും സുപ്രധാന കാര്യങ്ങൾ നടക്കുന്നതും.ചേട്ടന്റെയും എന്റെയും വിവാഹം നടക്കുന്നതും സഹോദരിയുടെ പഠനം പൂർത്തിയാക്കി ജോലി കിട്ടി,വിവാഹം കഴിക്കുന്നതുമെല്ലാം അവിടെ വെച്ചായിരുന്നുവെന്ന് ശ്രീനിവാസൻ വ്യക്തമാക്കുന്നു.

Srinivasan 1
Srinivasan 1

കുറെ കാലങ്ങൾ കഴിഞ്ഞതിന് ശേഷമാണ് മറ്റൊരു സ്ഥലത്ത് വീട് വാങ്ങി ഒരു വീട് ഒക്കെ വെക്കുന്നത്.ഈ വീട് ജപ്തി ചെയ്തപ്പോള്‍ ഓപ്‌ഷൻ വെച്ച് കൊണ്ട് ഒരു വ്യക്തി ആ വീട് വാങ്ങിയിരുന്നു.ആ വ്യക്തി കുറെ വർഷങ്ങൾക്ക് ശേഷം തന്നോട് അച്ഛന്‍ അന്ന് പറഞ്ഞ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ഈ വീട് തന്റെ മക്കളില്‍ ഒരാള്‍ തിരികെ വാങ്ങിക്കുവാൻ വരുമെന്നും അത് കൊണ്ട് തന്നെ ഈ വീട് മറ്റാർക്കും കൊടുക്കരുത് എന്നായിരുന്നു.ആ കാരണം ഒന്ന് കൊണ്ട് മാത്രമാണ് ഈ വീടിന് പൈസ ഒന്നും തന്നെ വേണ്ട എന്ന് പറഞ്ഞതും.അതിന് ശേഷം താൻ ആ വീട് വാങ്ങുകയിരുന്നുവെന്ന് ശ്രീനിവാസൻ വ്യക്തമാക്കുന്നു.പ്രതിസന്ധികളില്‍ ഒരു കാരണവശാലയും ഒളിച്ചു ഓടരുതെന്നും അതിന് പകരമായി അതിനെ പുഞ്ചിരിയോടെ നേരിടണമെന്ന് കൂടി താരം പറയുന്നു.