ആര്‍ട്ടിസ്റ്റൊക്കെ കല്യാണം കഴിയുന്നത് വരെയെ ഉള്ളു, പിന്നെ വീട്ടമ്മയാ….., മുക്തയ്‌ക്കെതിരെ വിമര്‍ശനം

അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ നടിയാണ് മുക്ത. മലയാളം, തമിഴ് സിനിമകളില്‍ ഒരുകാലത്ത് മുക്ത നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ജൂനിയര്‍ നയന്‍താര എന്നായിരുന്നു മുക്തയുടെ വിളിപ്പേര് പോലും. മകള്‍ ജനിച്ച ശേഷം വീണ്ടും മുക്ത…

അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ നടിയാണ് മുക്ത. മലയാളം, തമിഴ് സിനിമകളില്‍ ഒരുകാലത്ത് മുക്ത നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ജൂനിയര്‍ നയന്‍താര എന്നായിരുന്നു മുക്തയുടെ വിളിപ്പേര് പോലും. മകള്‍ ജനിച്ച ശേഷം വീണ്ടും മുക്ത മിനിസ്‌ക്രീനിലൂടെ അഭിനയരംഗത്തേക്ക് തിരികെയെത്തി. കഴിഞ്ഞ ദിവസം മുക്തയും മകള്‍ കണ്‍മണിയും ഒരുമിച്ചെത്തിയ സ്റ്റാര്‍ മാജിക് ഷോ വലിയ ഹിറ്റായിരുന്നു. പക്ഷെ, നടി ഷോയില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴി വച്ചിരിക്കുകയാണ്. ഡോക്ടര്‍ വീണ ജെ എസാണ് മുക്തയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്…

വീണയുടെ കുറിപ്പ്

ഫ്‌ലവര്‍സ് ടിവി സ്റ്റാര്‍ മാജിക്. ആ അവതാരകയോടാണ് എനിക്ക് മെയിനായി പറയാനുള്ളത്. മുക്ത അത്രയും വൃത്തികേട് പറഞ്ഞത് കേട്ടിട്ടും അവതാരക മുക്തയോട് പറഞ്ഞു. ”ന്യൂ ജനറേഷന്‍ ആണ്. പക്ഷേ സംസാരം ഭയങ്കര മെച്യുവേഡാണ്. ‘ പ്പാ പുല്ലേ. ഇതാണൊടീ നിന്റെ ഡെഫിനിഷ്യന്‍ ഫോര്‍ ന്യൂ ജന്‍. പിള്ളേര് കേട്ടാല്‍ നിന്നെ എടുത്തിട്ട് വെട്ടും. ഓട്രീ പുല്ലേ.
ഇനി മുക്തയോട്. ”ആര്‍ട്ടിസ്റ്റ് ഒക്കെ കല്യാണം കഴിയും വരെയേ ഉള്ളൂ. പിന്നെ വീട്ടമ്മയാ.” എന്നത് ഒരുപക്ഷെ മുക്ത മുക്തയ്ക്കു വേണ്ടി ഉണ്ടാക്കിയ കോപ്പിലെ നിയമം ആയിരിക്കാം. അത് സ്വന്തം കൊച്ചിലേയ്ക്ക് കെട്ടിവെക്കുന്നതിനേക്കാള്‍ വലിയ ദ്രോഹം വേറെയില്ല. ”ആര്‍ട്ടിസ്റ്റ് ഒക്കെ കല്യാണം വരെ” മതി എന്ന് സ്വന്തം വീട്ടുകാര്‍ പറഞ്ഞു പഠിച്ചതാണെങ്കില്‍ ക്ഷമിക്കുന്നു. കാരണം അതാണല്ലോ സത്യം എന്ന് പലരും കരുതുക. പക്ഷേ അതും ഒരുതരം ശിശുപീഡനം ആണ്. ഇനി ”ആര്‍ട്ടിസ്റ്റ് ഒക്കെ കല്യാണം വരെയേ ഉള്ളൂ” എന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ പറഞ്ഞു പഠിപ്പിച്ചതാണെങ്കില്‍ അതിന്റെ പേരാണ് ഡൊമസ്റ്റിക് ഇമോഷണല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ വയലന്‍സ്. അതായത് ഭര്‍തൃവീട്ടുകാര്‍ ചെയ്യുന്ന വൈകാരികവും സാമ്പത്തികവുമായ അക്രമം.

ഇനി മുക്ത പെണ്‍കുട്ടി എന്ന ജന്‍ഡര്‍ പറയാതെ ”കുട്ടികള്‍ ആയാല്‍ ക്ളീനിംങും കുക്കിങ്ങും അറിയണം” എന്ന് പറഞ്ഞാല്‍ പോലും അത് ശെരിയാകില്ല. ഏത് ജന്‍ഡര്‍ ആയാലും ഇതെല്ലാം അറിയണം എന്ന് തന്നെ പറയേണ്ടിവരും. കാരണം അത്രമേല്‍ ജന്‍ഡര്‍ റോളുകള്‍ പെണ്‍കുട്ടികളുടെ പ്രിവിലേജ് ഇല്ലായ്മകളില്‍ പ്രകടമായ നൂറ്റാണ്ടുകള്‍ ആണ് കടന്ന് പോയത്.
നടി അക്രമിക്കപ്പെട്ട കേസില്‍ എന്തോരം സഹപ്രവര്‍ത്തകരാണ് പ്രതിയെ സപ്പോര്‍ട്ട് ചെയ്തത് എന്ന് പോലും മുക്ത നേരിട്ട് കണ്ടതല്ലേ, അതിന്റെ ഒരു മൂലകാരണവേര്‍ഷനെയാണ് താങ്കള്‍ വീണ്ടും ആ സ്റ്റാര്‍ മാജിക് ഷോയില്‍ ആഘോഷിച്ചത്.