ശ്രുതി പങ്കുവെച്ച വീഡിയോ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു

നിരവധി ആരാധകർ ഉള്ള താരമാണ് ശ്രുതി ലക്ഷ്മി. ഈ സീസണിലെ ബിഗ് ബോസ് മലയാളത്തിലും ശ്രുതി മത്സരാർത്ഥിയായി എത്തിയിരുന്നു. നർത്തകിയായും അഭിനേത്രിയായും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ട ശ്രുതി ബിഗ് ബോസ്സിലും പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. പലപ്പോഴും ഫൈനൽ ഫൈവിൽ ഉണ്ടാകും എന്ന് ആരാധകർ കരുതിയ മത്സരാര്ഥിയാണ് അന്പത്തിയാറാം ദിവസം പരുപാടിയിൽ നിന്ന് പുറത്തു പോയത്. ആരാധകർ ഞെട്ടലോടെയാണ് ശ്രുതിയുടെ എവിക്ഷൻ കണ്ടത്. പലപ്പോഴും ശ്രുതിയെ ചുറ്റിപ്പറ്റി ചില സംസാരങ്ങളും വീട്ടിൽ നടന്നിരുന്നു.  സോഷ്യൽ മീഡിയയിലും ശ്രുതിയുടെയും റിനോഷിന്റെയും സൗഹൃദം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

Shruthi lakshmi

എന്നാൽ ശ്രുതി വിവാഹിതായായ ഒരു പെൺകുട്ടി ആണെന്നും പരിപാടിക്ക് വേണ്ടി മാത്രമുള്ള ഇത്തരം സൗഹൃദങ്ങൾ ശ്രുതിയുടെ ജീവിതത്തെ മോശമായി ബാധിക്കും എന്ന് തരത്തിൽ ഉള്ള അഭിപ്രായങ്ങളും ഉയർന്നിരുന്നു. എന്നാൽ ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്ന ശ്രുതിയെ സ്വീകരിക്കാൻ ഭർത്താവ് എവിൻ മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചും എല്ലാം എവിനും ശ്രുതിയും പലപ്പോഴും മനസ്സ് തുറന്നിട്ടുണ്ട്. അത് ശരിവെക്കും വിധമുള്ള പ്രവർത്തികൾ ആയിരുന്നു ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങി കഴിഞ്ഞു ഇരുവരുടേതുമായി പ്രേക്ഷകർ കണ്ടത്.

എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾക്ക് മുൻപ് ഉള്ള ശ്രുതി ലക്ഷ്മിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ആദ്യം ചെയ്യേണ്ട എന്നാണ് വിചാരിച്ചിരുന്നത് എന്നും എന്നാൽ ഇപ്പോൾ താൻ ചെയ്തിരിക്കുകയാണ് എന്നും പറഞ്ഞുകൊണ്ടാണ് താൻ ടാറ്റൂ അടിച്ചിരിക്കുന്ന വീഡിയോ ശ്രുതി പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. മദർ മേരിയുടെ ചിത്രം ടാറ്റൂവാക്കിയ കാര്യം ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് താരം വെളിപ്പെടുത്തിയത്. ഫൈനലി ഗോട്ട് ഇങ്കിട് എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.