തന്നെ ചില്ല് കൂട്ടിൽ ഇട്ടു വെയ്ക്കുന്ന ഒരാളെ ആണ് ഞാൻ ആഗ്രഹിക്കുന്നത്, സുചിത്ര

നിരവധി ആരാധകരുള്ള താരമാണ് സുചിത്ര. വളരെ പെട്ടന്ന് ആണ് താരം പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന പരമ്പരയിൽ കൂടിയാണ് സുചിത്ര പ്രേക്ഷക ശ്രദ്ധ നേടുന്നത്. പരമ്പരയിൽ നെഗറ്റിവ് വേഷങ്ങൾ ചെയ്തുകൊണ്ടാണ് പ്രേഷകരുടെ ശ്രദ്ധ നേടിയെടുത്തത്. എന്നാൽ അഭിനയത്തിനേക്കാൾ കൂടുതൽ സുചിത്ര ശോഭിക്കുന്നത് നൃത്ത രംഗത്ത് ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ സുചിത്ര തന്റെ നൃത്ത വിഡിയോകൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇവ എല്ലാം തന്നെ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടാറുമുണ്ട്.

എന്നാൽ ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയതോടെ സുചിത്രയ്ക്ക് കുറച്ച് വിമർശകരും ഉണ്ടാകുകയായിരുന്നു. പരുപാടിയിൽ നിന്ന് പുറത്ത് വന്നതിന് ശേഷവും സുചിത്രയ്ക്ക് സോഷ്യൽ മീഡിയയിൽ സൈബർ ആ,ക്ര മണം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്നതിനു ശേഷം കുറച്ച് നാളുകൾ സുചിത്ര സോഷ്യൽ മീഡിയയിൽ സജീവമായിരുന്നില്ല. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും വിവാഹ ആലോചനകൾ കുറിച്ചും ഒക്കെ മനസ്സ് തുറക്കുകയാണ് താരം. തന്റെ ആദ്യ പ്രണയം നൃത്തം ആണെന്നാണ് സുചിത്ര പറയുന്നത്.

പഠിക്കുന്ന സമയത്ത് തനിക്ക് പ്രണയം ഉണ്ടായിട്ടുണ്ട് എന്നും അതിൽ ചിലത് ഞാൻ തന്നെ ഒഴിവാക്കിയത് ആണെന്നും പ്രണയത്തിന്റെ പേരിൽ വീട്ടിൽ വലിയ പുകിലുകൾ ആണ് ഉണ്ടായിട്ടുള്ളത് എന്നുമാണ് സുചിത്ര പറയുന്നത്. വിവാഹ ആലോചനകൾ വരുന്നുണ്ട് എങ്കിലും പലർക്കും പല ഡിമാൻഡ് ആണ്. വിവാഹ ശേഷം അഭിനയം ഒഴിവാക്കണം, നൃത്തം ഒഴിവാക്കാകണം എന്നൊക്കെ ആണ് പലരും പറയുന്നത്. അത് സമ്മതിക്കാൻ വയ്യാത്തത് കൊണ്ടാണ് വിവാഹം ഒന്നും ഇത് വരെ ആകാതിരുന്നത്. എന്നെ ചില്ല് കൂട്ടിൽ ഇട്ട് വെക്കുന്ന പോലെ ഉള്ള ഒരാളെ ആണ് എനിക്ക് വേണ്ടത് എന്നുമാണ് സുചിത്ര പറയുന്നത്.