ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത!! ആര്‍ആര്‍ആര്‍ വീണ്ടും തിയ്യേറ്ററിലേക്ക്

എസ്എസ് രാജമൗലിയൊരുക്കിയ ഇതിഹാസ ചിത്രം ആര്‍ആര്‍ആര്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയെത്തുന്നു. ഓസ്‌കാര്‍ പുരസ്‌കാരം ഇന്ത്യയിലേക്കെത്തിച്ച ചിത്രമാണ് ആര്‍ആര്‍ആര്‍. ‘ആര്‍ആര്‍ആര്‍’ വീണ്ടും തിയറ്ററുകളിലേയ്ക്ക് എത്തുകയാണ്. ഇന്ത്യയില്‍ ഉടനീളമുള്ള തിയറ്ററുകളില്‍ മെയ് 10ന് ചിത്രം വീണ്ടും റിലീസ് ചെയ്യും.

ഹിന്ദിയിലും തെലുങ്കിലും 2ഡിയിലും 3ഡിയിലും തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ണം, തന്ത്രപരമായ റീ-റിലീസിലൂടെ ചിത്രം തിയേറ്ററുകളിലേക്ക് മടങ്ങുകയാണ്. ചിത്രത്തിന്റെ റീ റിലീസ് ഹിന്ദി വിതരണക്കാരായ പെന്‍ മൂവീസാണ് റീ റീലീസ് പ്രഖ്യാപിച്ചത്. ചിത്രം തെലുങ്കിലും ഹിന്ദി ഡബ്ബ് പതിപ്പിലും ആരാധകരിലേക്ക് എത്തും.

ആഗോളതലത്തില്‍ തന്നെ വലിയ വിജയം നേടിയ ചിത്രമാണ് എസ്എസ് രാജമൗലിയൊരുക്കിയ ആര്‍ആര്‍ആര്‍. രാം ചരണും ജൂനിയര്‍ എന്‍ടിആറും തകര്‍ത്ത് അഭിനയിച്ച ഈ ചിത്രം ലോകമെമ്പാടുമുളള ആരാധകര്‍ ഏറ്റെടുത്തിരുന്നു. അമ്പരിപ്പിക്കുന്ന ഡാന്‍സ് സീക്വന്‍സുകള്‍, ദൃശ്യ ഭംഗി, അതിശയിപ്പിക്കുന്ന ഫൈറ്റ് സെഗ്മെന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് സിനിമ.