ഇതിൽ  ആരും വലിയ കാശുകാരൊന്നുമല്ല! ലോൺ എടുത്താണ് സർക്കാർ ഉത്പന്ന൦ സിനിമ എടുത്തത്; സുബീഷ് സുധി 

ഈ അടുത്തിടയിൽ അന്തരിച്ച തിരക്കഥ കൃത്ത് നിസാം റാവുത്തറിന്റെ പുതിയ ചിത്രമാണ് ‘ഒരു സർക്കാർ ഉത്പന്നം’, ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് ഇതിലെ നടൻ സുബീഷ് സുധി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ചിത്രം  റിലീസ് ആകുന്നതിനു രണ്ടു ദിവസം മുൻപാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹമില്ലാതെ ഈ ചിത്രം കാണേണ്ട അവസ്ഥ ഞങ്ങൾക്ക് വന്നത് വലിയ വേദന ആയിരുന്നു, ഇപ്പോൾ ഈ ചിത്രം പതിയെ പ്രേക്ഷകർ ഏറ്റെടുക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട് നടൻ പറയുന്നു

നമ്മൾ വലിയ സൂപ്പർസ്റ്റാർ ഒന്നുമല്ലല്ലോ അതുകൊണ്ട് ഈ സിനിമ പതിയെയാണ് ആളുകളിലേക്ക് എത്തിയത്, എല്ലാവർക്കും ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായമാണ്. നിസാമിക്ക ഞങ്ങളോടൊപ്പം ഈ സിനിമ കണ്ടില്ലെങ്കിലും അദ്ദേഹം മുകളിൽ എവിടെയോ ഇരുന്ന് കാണുന്നുണ്ട് എന്ന് വിശ്വസിക്കുന്നു, അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്ന സംഭവമാണ് ഈ സിനിമ, അദ്ദേഹം ഹെൽത് ഇൻസ്‌പെക്ടർ ആയിരുന്നു

വന്ധ്യീകരണത്തിന് വിധേയനായ ഒരു വ്യക്തിക്ക് പിന്നീട് കുട്ടികൾ ഉണ്ടാകുകയും അതിൽ ഉണ്ടാകുന്ന പൊല്ലാപ്പലുകളുമാണ് ഈ സിനിമയുടെ കഥ, ഇതേ അനുഭവം നിസാമിക്കയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, ഒരു സർക്കാർ പദ്ധതി ഒരാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നുള്ളതാണ് സിനിമയുടെ ഇതിവൃത്തം, ഇ ചിത്രത്തിന്റെ പേര് പോലും മാറ്റേണ്ട അവസ്ഥ വരെ ഉണ്ടായി, അങ്ങനെ ഒരുപാട് പ്രതിസന്ധികളിലൂടെ ആണ് ഈ സിനിമ റിലീസ് ചെയ്യ്തത്, ഇതിൽ വർക്ക് ചെയ്യ്തിട്ടുള്ളവർ ആരും തന്നെ കാശുകാരല്ല, ലോൺ  എടുത്താണ് സിനിമ ചെയ്യ്തിരിക്കുന്നത്, എന്റെ വീടും ഞാൻ പണയം വെച്ചിരികുവാണ് ഈ ചിത്രത്തിന് വേണ്ടി സുബീഷ് പറയുന്നു