‘ഗുണ’ എന്ന ചിത്രത്തിലെ ‘കണ്മണി’ എന്ന ഗാനത്തിന് റൈറ്റ്സ് സ്വന്തമാക്കിയ തുകയെ കുറിച്ച് നടൻ ഗണപതി 

കമൽ ഹാസൻ എന്ന ഉലകനായകൻ അഭിനയിച്ച ഗുണ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം ആയിരുന്നു കണ്മണി അൻപോട് കാതലൻ  എന്ന ഗാനം , ഈ ഗാനം വീണ്ടും മഞ്ഞുമ്മലിലൂടെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്,…

കമൽ ഹാസൻ എന്ന ഉലകനായകൻ അഭിനയിച്ച ഗുണ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം ആയിരുന്നു കണ്മണി അൻപോട് കാതലൻ  എന്ന ഗാനം , ഈ ഗാനം വീണ്ടും മഞ്ഞുമ്മലിലൂടെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്, ഇപ്പോളിതാ ഗാനത്തിന്റെ റൈറ്റ്സ് എത്ര തുകക്കാണ്‌  വാങ്ങിച്ചിരിക്കുന്നത് എന്ന് തുറന്നു പറയുകയാണ് ചിത്രത്തിലെ നടനും, കാസ്റ്റിംഗ് ഡയറക്റ്ററുമായ ഗണപതി. മഞ്ഞുമ്മലിലെ ക്ലൈമാക്സ് സീൻ തന്നെ ഹിറ്റ് ആകാൻ കാരണം ഈ പാട്ടാണ്. ഈ പാട്ട് പ്ലേ ചെയ്യ്തുകൊണ്ടാണ് വടം തന്നെ വലിച്ചത്

ചിത്രത്തിന്റെ കഥ എഴുതുന്നതിനു മുൻപേ തന്നെ ഈ പാട്ടിനെ കുറിച്ച് സംസാരിച്ചിരുന്നു, ചിദംബരം, ഈ പാട്ടിലെങ്കിൽ ഈ സിനിമയും കാണില്ല, ആ സമയത്തു ഇതിന്റെ റൈറ്റ്സ് കിട്ടുമോ, എന്നായിരുന്നു സംശയം. രാജ് കമലിന്റെ കൈയിൽ അല്ലായിരുന്നു ഇതിന്റെ റൈറ്റ്സ്, സോണിയിടെ ഹിന്ദി പ്രൊഡക്ഷൻ കമ്പിനിയിൽ ആയിരുന്നു ഈ ഗാനം ഉള്ളത്, പിന്നെ ഇതിന്റെ ഇൻവെസ്റ്മെന്റിന്റെ കാര്യത്തിലായി ചിന്ത

അത്യവശ്യം തെറ്റില്ലാത്ത ഒരു തുകയ്ക്കാണ് ഈ ഗാനം നമ്മൾക്ക് ലഭിച്ചത്, അപ്പോൾ ക്ലൈമാക്സ് രംഗത്തിൽ തന്നെ ആകട്ടെ ഈ പാട്ടെന്നും പറഞ്ഞു, ഈ പാട്ട് കിട്ടിയിടം മുതൽ എങ്ങനെ ആകണമെന്നായിരുന്നു ചിന്ത, ഈ പാട്ടാണ് ഈ സിനിമയുടെ ജീവനും ഗണപതി പറയുന്നു , എന്നാൽ തുകയെ കുറിച്ച് കൃത്യമായി താരം പറയുന്നില്ല തെറ്റില്ലാത്ത ഒരു തുകക്ക് ഈ ഗാനം ലഭിച്ചു എന്നാണ് അഭിമുഖ്ത്തിൽ നടൻ പറഞ്ഞത്